ഇനി കരുതിക്കൂട്ടി ആരെയും ആക്രമിക്കാമെന്ന് കരുതണ്ട; ഡിസ് ലൈക്ക് ഒഴിവാക്കാൻ ഒരുങ്ങി യൂട്യൂബ് 

ചാനലുകളെയും വിഡിയോ നിർമ്മാതാക്കളെയും കരുതിക്കൂട്ടിയുള്ള ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാനാണ് നീക്കം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

യൂട്യൂബ് വിഡിയോകളിലെ ഡിസ് ലൈക്ക് ഓപ്ഷൻ മറയ്ക്കാനുള്ള പരീക്ഷണങ്ങൾ തുടങ്ങി. ചാനലുകളെയും വിഡിയോ നിർമ്മാതാക്കളെയും കരുതിക്കൂട്ടിയുള്ള ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാനാണ് കമ്പനിയുടെ പുതിയ നീക്കം.ഡിസ് ലൈക്കുകളുടെ എണ്ണം ആളുകളെ അറിയിക്കാതിരിക്കാൻ കഴവിയുന്ന ചില പുതിയ ഡിസൈനുകൾ പരീക്ഷിക്കുകയാണെന്ന് യൂട്യൂബ് ട്വിറ്ററിലൂടെ അറിയിച്ചു. 

നിലവിൽ ലൈക്കും ഡിസ് ലൈക്കും ആർക്കും കാണാവുന്ന രീതിയിലാണ് യൂട്യൂബിന്റെ ഡിസൈൻ.  മാറ്റം വരുത്തിക്കഴിഞ്ഞാൽ ലൈക്കുകളെ കുറിച്ചുള്ള വിവരങ്ങൾ മാത്രമായിരിക്കും കാഴ്ചക്കാർക്ക് ലഭിക്കുക. അതേസമയം ലൈക്കിന്റെയും ഡിസ് ലൈക്കുകളുടെയും എണ്ണം വിഡിയോ സൃഷ്ടാക്കൾക്ക് കാണാൻ കഴിയുമെന്ന് യൂട്യൂബ് അറിയിച്ചു. 

"പ്രേക്ഷകരുടെ അഭിപ്രായ യൂട്യൂബിന്റെ അവിഭാജ്യ ഘടകം തന്നെയാണ്, അത് തുടർന്നും അങ്ങനെതന്നെയായിരിക്കും. എന്നാൽ പല വിഡിയോ സൃഷിടാക്കളും ഡിസ് ലൈക്കിന്റെ എണ്ണം പ്രശ്നമുണ്ടാക്കുന്നതായി അറിയിച്ചു, പലപ്പോഴും ഇത് കരുതിക്കൂട്ടിയുള്ള ആക്രമണങ്ങൾക്കും കാരണമാകാം", കമ്പനി അറിയിച്ചു. അതുകൊണ്ട് കാഴ്ചക്കാരുടെ അഭിപ്രായങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ടുതന്നെ ഡിസ് ലൈക്കുകൾ പ്രദർശിപ്പിക്കുന്നത് ഒഴിവാക്കാനുള്ള മാർ​ഗ്​ഗം പരിശോധിക്കുകയാണെന്ന് കമ്പനി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com