ഇന്ന്​ സ്വർണവില ഉയർന്നത്​ രണ്ടുതവണ; ഒറ്റദിവസം 60 രൂപ കൂടി 

രാവിലെ ഗ്രാമിന്​ 25 രൂപ കൂടി 4265 രൂപക്കാണ്​ വ്യാപാരം തുടങ്ങിയത്
ചിത്രം: എ സനേഷ്‌
ചിത്രം: എ സനേഷ്‌

കൊച്ചി: ഒറ്റദിവസത്തിൽ രണ്ടുതവണ വില ഉയർന്ന്​ സ്വർണം പവന്​ 34,400 രൂപയായി. ഇന്ന് രാവിലെ ഗ്രാമിന്​ 25 രൂപ കൂടി 4265 രൂപക്കാണ്​ വ്യാപാരം തുടങ്ങിയത്​. പവന് രാവിലെ 34,120 രൂപയായിരുന്നു വില. ഉച്ചക്കുശേഷം ഗ്രാമിന്​ 35 രൂപകൂടി ഉയർന്ന്​ 4300 രൂപയായി. ഇന്നത്തെ തുടർവ്യാപാരം പവന്​ വില 34,400 രൂപക്കാണ്​ നടന്നത്. 

രാവിലെ സ്വർണവില നിശ്ചയിച്ചശേഷം ഡോളറിന്​ വില വർധിച്ചതാണ്​ രണ്ടാമതും വില ഉയരാൻ കാരണം. കഴിഞ്ഞ ഒരുമാസത്തിനിടയിലെ ഉയർന്ന വിലയിലാണിത്​. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com