നോക്‌സ് സെക്യൂരിറ്റിയുമായി സാംസങ്;  പുതിയ ഫൈവ് ജി സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍ വിപണിയില്‍ 

ഇടത്തരം സെഗ്മെന്റില്‍ ഫൈവ് ജി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇറക്കാന്‍ ഒരുങ്ങി പ്രമുഖ മൊബൈല്‍ നിര്‍മ്മാണ കമ്പനിയായ സാംസങ്
സാംസങ് സ്മാര്‍ട്ട്‌ഫോണ്‍
സാംസങ് സ്മാര്‍ട്ട്‌ഫോണ്‍

ന്യൂഡല്‍ഹി: ഇടത്തരം സെഗ്മെന്റില്‍ ഫൈവ് ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കാന്‍ ഒരുങ്ങി പ്രമുഖ മൊബൈല്‍ നിര്‍മ്മാണ കമ്പനിയായ സാംസങ്. ഗ്യാലക്‌സി എം42 എന്ന പേരില്‍ ഇറക്കുന്ന സ്മാര്‍ട്ട്‌ഫോണിന് 20,000നും 25,000നും ഇടയിലായിരിക്കും വില എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫൈവ് ജി കണക്ടിറ്റിവിറ്റിയുള്ള ആദ്യ എം സീരിസ് സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കും ഗ്യാലക്‌സി എം42. ക്വാല്‍ക്കം സ്‌നാപ് ഡ്രാഗണ്‍ 750ജി പ്രോസസര്‍ ഇതിന് കരുത്തുപകരും. 6 ജിബി, എട്ട് ജിബി റാമുകളില്‍ രണ്ട് വേരിയന്റുകളിലാണ് ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കുക. സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്ന സൈബര്‍ ഭീഷണികളില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. നോക്‌സ് സെക്യൂരിറ്റി(knox security) എന്ന പേരിലാണ് സംവിധാനം.  ഈ സംവിധാനം ഉപയോഗിച്ച്  ബഹുതല സുരക്ഷയാണ് ഫോണില്‍ ഒരുക്കിയത്. സൂക്ഷ്മ തലത്തിലുള്ള സൈബര്‍ ഭീഷണികളെയും തിരിച്ചറിയാന്‍ സാധിക്കത്തക്കവിധമുള്ള സാങ്കേതികവിദ്യയാണ് ഉപയോഗിച്ചത്.

ആമസോണ്‍ ഡോട്ട് ഇന്‍, സാംസങ് ഡോട്ട് കോം എന്നി വെബ്‌സൈറ്റുകളില്‍ ഫോണ്‍ ലഭ്യമാകും. കൂടാതെ തെരഞ്ഞെടുത്ത ഷോപ്പുകളില്‍ നിന്നും ഇത് വാങ്ങാന്‍ സാധിക്കുമെന്നാണ് കമ്പനി അറിയിച്ചത്. ഇതിനോടകം തന്നെ നിരവധി ഫൈവ് ജി സ്മാര്‍ട്ട്‌ഫോണുകള്‍ കമ്പനി ഇന്ത്യയില്‍ ഇറക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com