ട്രിപ്പിള്‍ റിയര്‍ ക്യാമറ, ഒറ്റ ചാര്‍ജ്ജില്‍ രണ്ടുദിവസത്തിലധികം ഉപയോഗിക്കാം; പുതിയ ഫീച്ചറുകളുമായി ഓപ്പോ സ്മാര്‍ട്ട്‌ഫോണ്‍

കുറഞ്ഞ ചെലവില്‍ കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ച് പ്രമുഖ മൊബൈല്‍ കമ്പനിയായ ഓപ്പോ
ഓപ്പോ സ്മാര്‍ട്ട്‌ഫോണ്‍
ഓപ്പോ സ്മാര്‍ട്ട്‌ഫോണ്‍

ന്യൂഡല്‍ഹി: കുറഞ്ഞ ചെലവില്‍ കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ച് പ്രമുഖ മൊബൈല്‍ കമ്പനിയായ ഓപ്പോ.എ54 എന്ന പേരിലുള്ള സ്മാര്‍ട്ട്‌ഫോണിന് എളുപ്പം ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന സാങ്കേതികവിദ്യ, ട്രിപ്പിള്‍ റിയര്‍ ക്യാമറ അടക്കം നിരവധി സവിശേഷതകള്‍ ഉണ്ട്. വിവിധ മോഡലുകള്‍ക്ക് 13,490 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 

5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് കരുത്തുപകരുന്നത്. നാല് ജിബി റാമും 64ജിബി റോമും ഉള്ള മോഡലിന് 13,490 രൂപയാണ് വില. 128ജിബി വരെ റോമുള്ള വേരിയന്റിന് 14,490 രൂപയാണ് വില. 6ജിബി റാമിന് വില കൂടും. 15,990 രൂപയാണ് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില.

16.55 സെന്റിമീറ്റര്‍ നീളമുള്ള ഫോണിന് മീഡിയടെക് ഹീലിയോ പി35 ഒക്ടാ- കോര്‍ പ്രോസസ്സറാണ് കരുത്തുപകരുക. ഏപ്രില്‍ 20 മുതല്‍ മൂന്ന് നിറത്തില്‍ ഫോണ്‍ ലഭ്യമാകും. ക്രിസ്റ്റല്‍ ബ്ലാക്ക്, സ്റ്റാറി ബ്ലൂ, മൂണ്‍ലൈറ്റ് ഗോള്‍ഡ് എന്നി നിറങ്ങളിലാണ് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചത്. പ്രമുഖ ഓണ്‍ലൈന്‍ സ്ഥാപനമായ ഫ്‌ളിപ്പ്കാര്‍ട്ട് വഴിയും ചില്ലറ വില്‍പ്പനശാലകള്‍ വഴിയും ഫോണ്‍ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.

ഒറ്റ ചാര്‍ജ്ജില്‍ രണ്ടുദിവസത്തിലധികം സമയം ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കും. 19.9 മണിക്കൂര്‍ നീണ്ട യൂട്യൂബ് വീഡിയോ പ്ലേബാക്കിനുള്ള സൗകര്യവും ഇതില്‍ ലഭ്യമാണ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ ഡാറ്റ സ്‌റ്റോര്‍ ചെയ്യാന്‍ സാധിക്കും. മുഖം തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ അടക്കം മറ്റു ഫീച്ചറുകളും ഫോണിനെ വേറിട്ടതാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com