കോവിഡില്‍ തകര്‍ന്ന് ഓഹരി വിപണി, സെന്‍സെക്‌സ് ആയിരം പോയിന്റ് ഇടിഞ്ഞു; മുഖ്യമായി നഷ്ടം നേരിട്ടത് ബാങ്ക് ഓഹരികള്‍

വ്യാപാരത്തിന്റെ തുടക്കത്തില്‍ രണ്ടു ശതമാനം ഇടിവാണ് നേരിട്ടത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: രാജ്യം രണ്ടാം കോവിഡ് തരംഗത്തിന്റെ പിടിയിലമര്‍ന്ന പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ നിന്ന് അനുകൂലമായ സൂചനകള്‍ ലഭിച്ചിട്ടും ഇന്ത്യന്‍ ഓഹരിവിപണിയില്‍ ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ രണ്ടു ശതമാനം ഇടിവാണ് നേരിട്ടത്. ധനകാര്യ, ഓട്ടോ ഓഹരികളാണ് മുഖ്യമായി ഇടിവ് നേരിട്ടത്.

മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് ആയിരം പോയിന്റിലധികമാണ് ഇടിഞ്ഞത്. നിലവില്‍ 48,000 പോയിന്റില്‍ താഴെയാണ് സെന്‍സെക്‌സില്‍ വ്യാപാരം നടക്കുന്നത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ഉണ്ടായി. 14500 പോയിന്റില്‍ താഴെയാണ് നിഫ്റ്റിയില്‍ വ്യാപാരം തുടരുന്നത്. ചെറുകിട, ഇടത്തരം ഓഹരികള്‍ കനത്ത വില്‍പ്പന സമ്മര്‍ദമാണ് നേരിടുന്നത്.

ഏഷ്യന്‍ ഓഹരികള്‍ ഇന്ന് മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി വിപണിയും മുന്നേറേണ്ടതാണ്. എന്നാല്‍ തുടര്‍ച്ചയായ അഞ്ചാംദിവസവും രണ്ടുലക്ഷത്തിലധികം കോവിഡ് രോഗികളെ കണ്ടെത്തിയ പശ്ചാത്തലത്തില്‍ ഓഹരിവിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം കനക്കുകയാണ്. ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര തുടങ്ങി ബാങ്കിങ് ഓഹരികളാണ് മുഖ്യമായി ഇടിവ് നേരിട്ടത്. സിപ്ല ഉള്‍പ്പെടെ ഫാര്‍മ ഓഹരികള്‍ മുന്നേറ്റം ഉണ്ടാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com