ഇനി വേഗത്തില്‍ ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാം; ഫെവ് ജി സാങ്കേതികവിദ്യയുമായി പുതിയ സ്മാര്‍ട്ട്‌ഫോണ്‍, റിയല്‍മീ 8 5 ജി  

ഫൈവ് ജി സാങ്കേതികവിദ്യയെ സപ്പോര്‍ട്ട് ചെയ്യുന്ന പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കി പ്രമുഖ മൊബൈല്‍ കമ്പനിയായ റിയല്‍മീ
റിയല്‍മീ സ്മാര്‍ട്ട്‌ഫോണ്‍
റിയല്‍മീ സ്മാര്‍ട്ട്‌ഫോണ്‍

ഫൈവ് ജി സാങ്കേതികവിദ്യയെ സപ്പോര്‍ട്ട് ചെയ്യുന്ന പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കി പ്രമുഖ മൊബൈല്‍ കമ്പനിയായ റിയല്‍മീ. ഡാറ്റ സ്‌റ്റോറേജ് ശേഷിയില്‍ വ്യത്യാസമുള്ള രണ്ടു വേരിയന്റുകളാണ് റിയല്‍മീ 8 5 ജി എന്ന പേരില്‍ കമ്പനി പുറത്തിറക്കിയത്.

ഫൈവ് ജി സാങ്കേതികവിദ്യ ഉള്ളതിനാല്‍ ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ ഡേറ്റ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. മീഡിയാടെക് ഡൈമെന്‍സിറ്റി 700 ഫൈവ് ജി പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നത്. ഫൈവ് ജി മോഡല്‍ കൂടുതല്‍ ജനകീയവത്കരിക്കുന്നതിന് ഈ ശ്രേണിയില്‍ കൂടുതല്‍ ഫോണുകള്‍ വിപണിയില്‍ ഇറക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഉടന്‍ തന്നെ അഞ്ച് ഫൈവ് ജി സ്മാര്‍ട്ട്‌ഫോണുകള്‍ കൂടി വിപണിയില്‍ എത്തിക്കുമെന്ന് കമ്പനി അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍ നല്‍കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

6.5 ഇഞ്ച് എഫ്എച്ച്ഡി ഡിസ്‌പ്ലേയാണ് 8 5 ജിയുടെ പ്രത്യേകത. 5000 എംഎഎച്ച് ബാറ്ററി കൂടുതല്‍ സമയം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാന്‍ ഉപഭോക്താവിനെ സഹായിക്കും. മൂന്ന് റിയര്‍ ക്യാമറയാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. 48 എംപി പ്രൈമറി ക്യാമറ ഉള്‍പ്പെടെയാണിത്. സെല്‍ഫി എടുക്കാന്‍ 16 എംപി സെല്‍ഫി ക്യാമറയും സജ്ജമാക്കിയിട്ടുണ്ട്. ബ്യൂട്ടി അല്‍ഗോരിതം ഉള്‍പ്പെടെ മറ്റു നൂതന ഫീച്ചറുകളോടെയാണ് ഫോണ്‍ വിപണിയില്‍ എത്തിച്ചത്.

ഇതോടൊപ്പം റിയല്‍മീ യൂഐ 2.0 വും കമ്പനി വിപണിയില്‍ ഇറക്കിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്റ്റമാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com