സ്വര്‍ണ വില വീണ്ടും താഴേക്ക്; പവന് 240 രൂപ കുറഞ്ഞു

സ്വര്‍ണ വില വീണ്ടും താഴേക്ക്; പവന് 240 രൂപ കുറഞ്ഞു
ചിത്രം: എ സനേഷ്‌
ചിത്രം: എ സനേഷ്‌

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും താഴേക്ക്. പവന് 240 രൂപയാണ് ഇന്നു കുറഞ്ഞത്. പവന്‍ വില 35,320 രൂപ. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4415ല്‍ എത്തി. 

തുടര്‍ച്ചയായ രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ പവന് 120 രൂപ കുറഞ്ഞിരുന്നു. ആറു ദിവസത്തിനിടെ 760 രൂപയുടെ കുറവാണ് സ്വര്‍ണത്തിനു രേഖപ്പെടുത്തിയത്. 

ഈ മാസം തുടക്കത്തിലാണ് സമീപ ദിവസങ്ങളിലെ കുറഞ്ഞ വില രേഖപ്പെടുത്തിയത്. 33,320 രൂപയായിരുന്നു വില. കോവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന രാജ്യാന്തര സമ്പദ് വിപണിയിലുണ്ടായ തകര്‍ച്ച സ്വര്‍ണ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com