മുന്‍പ് ഇടിച്ചതാണോ?, ഇന്‍ഷുറന്‍സ് ഉണ്ടോ?, വില്‍പ്പനക്കാരന്റെ വാക്കില്‍ പൂര്‍ണമായി വീഴാന്‍ വരട്ടെ!; സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളുടെ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍, വിശദാംശങ്ങള്‍

ഇന്‍ഷുറന്‍സ് അടച്ചു എന്ന് പറയുന്നത്  സത്യമാണോ എന്ന് തിരിച്ചറിയാന്‍  ഇപ്പോള്‍ എളുപ്പം സാധിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സെക്കന്‍ഡ് ഹാന്‍ഡ് വാഹനം വാങ്ങാന്‍ പോകുന്നവര്‍ പതിവായി ചോദിക്കുന്ന ചോദ്യമാണ് ഇന്‍ഷുറന്‍സ് ഉണ്ടോ എന്ന്. ഇന്‍ഷുറന്‍സ് അടച്ചതിന്റെ പേപ്പര്‍ ഉണ്ട്, അതും കൂടി ചേര്‍ത്താണ് വില എന്നൊക്കെയാണ് വില്‍പ്പനക്കാര്‍ പതിവായി പറയുന്ന കാര്യം. പറയുന്നതെല്ലാം വിശ്വസിച്ച് വാഹനം വാങ്ങുന്നവരും ചതിക്കപ്പെടുന്നവരുമായി നിരവധിപ്പേരുണ്ട് ചുറ്റിലും. ഇന്‍ഷുറന്‍സ് അടച്ചു എന്ന് പറയുന്നത്  സത്യമാണോ എന്ന് തിരിച്ചറിയാന്‍  ഇപ്പോള്‍ എളുപ്പം സാധിക്കും. ഓണ്‍ലൈനില്‍ ചില വിവരങ്ങള്‍ നല്‍കിയാല്‍ മാത്രം മതി.

ഓണ്‍ലൈനിലൂടെ ഇന്‍ഷുറന്‍സ് വിവരങ്ങള്‍ അറിയാനുള്ള മാര്‍ഗം ചുവടെ:


1. http://www.uiic.in/vahan/iib_query.jsp ബ്രൗസ് ചെയ്യുക

2. വെഹിക്കിള്‍ രജിസ്റ്റര്‍ നമ്പര്‍, ചേസ് നമ്പര്‍, എന്‍ജിന്‍ നമ്പര്‍, എന്നിവ നല്‍കുക

3. സബ്മിറ്റ് ചെയ്യുക.

4. പിന്നാലെ പോളിസി നമ്പര്‍, പോളിസി സ്റ്റാറ്റസ്, പോളിസി കാലാവധി, പോളിസിയുടെ കാലാവധി തീരുന്ന സമയം എന്നിവ അറിയാന്‍ സാധിക്കും.

5. കൂടാതെ വാഹനം മുന്‍പ് ഇടിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിന് സഹായകമായ ക്ലെയിം വിവരങ്ങള്‍ അറിയാനും സംവിധാനമുണ്ട്

6. ക്ലെയിമിനായി അപേക്ഷിച്ച വര്‍ഷം, ക്ലെയിമിനുള്ള കാരണമെന്ത്?, മൊത്തം നഷ്ടം എത്ര? തുടങ്ങിയ കാര്യങ്ങളും അറിയാന്‍ സാധിക്കും 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com