ആമസോണിന് വന്‍ തിരിച്ചടി; ഫ്യൂച്ചര്‍ ഗ്രൂപ്പ് കരാര്‍ റദ്ദാക്കി, 200 കോടി പിഴ

ഫ്യൂച്ചര്‍ ഗ്രൂപ്പുമായുള്ള ഇടപാടില്‍ അമേരിക്കന്‍ ഇ കൊമേഴ്‌സ് ഭീമന്‍ ആമസോണിന് വന്‍ തിരിച്ചടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഫ്യൂച്ചര്‍ ഗ്രൂപ്പുമായുള്ള ഇടപാടില്‍ അമേരിക്കന്‍ ഇ കൊമേഴ്‌സ് ഭീമന്‍ ആമസോണിന് വന്‍ തിരിച്ചടി. 2019ല്‍ ഉണ്ടാക്കിയ ഫ്യൂച്ചര്‍ ഗ്രൂപ്പ്-ആമസോണ്‍ കരാര്‍ റദ്ദാക്കിയ കോംപറ്റിഷന്‍ കമ്മിഷന്‍ (സിസിഐ) ആമസോണിന് 200 കോടി രൂപ പിഴ ചുമത്തി. വിവരങ്ങള്‍ മറച്ചുവച്ചെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.

'2019 കരാറിന്റെ 'യഥാര്‍ത്ഥ ലക്ഷ്യവും വിശദാംശങ്ങളും' ആമസോണ്‍ മറച്ചുവെക്കുകയും തെറ്റായ വിവരങ്ങള്‍ നല്‍കാന്‍ ശ്രമിക്കുകയും ചെയ്തതായി സിസിഐ ഉത്തരവില്‍ പറയുന്നു. ഫൂച്വര്‍ കൂപ്പണ്‍സ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിലൂടെ മാതൃ സ്ഥാപനമായ ഫ്യൂച്വര്‍ റീട്ടെയില്‍ ലിമിറ്റഡിനെ പരോക്ഷമായി നിയന്ത്രിക്കാനുള്ള ലക്ഷ്യം വെളിപ്പെടുത്തിയില്ലെന്ന പരാതിയാണ് ആമസോണിനെതിരെ ഉയര്‍ന്നത്. 

കഴിഞ്ഞ വര്‍ഷം 24,500 കോടി രൂപയ്ക്ക് മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് സ്വത്തുക്കള്‍ വില്‍ക്കാന്‍ ഫ്യൂച്വര്‍ ഗ്രൂപ്പ് സമ്മതിച്ചതിനെ തുടര്‍ന്ന് ആമസോണും ഫ്യൂച്വര്‍ ഗ്രൂപ്പും കോടതികളില്‍ നിയമപോരാട്ടം തുടരുന്നതിനിടെയാണ് സിസിഐയുടെ നടപടി. ഫ്യൂച്വര്‍ കൂപ്പണ്‍സ് െ്രെപവറ്റ് ലിമിറ്റഡ് വാങ്ങാന്‍ അനുമതി തേടുന്നതിനിടെ ആമസോണ്‍ തങ്ങളുടെ കരാറിന്റെ പ്രധാന ഭാഗങ്ങള്‍ മറച്ചുവെച്ചതായി ഫ്യൂച്വര്‍ ഗ്രൂപ്പ് സിസിഐയോട് പരാതിപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com