ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരിവിപണി; സെന്‍സെക്‌സില്‍ കുതിച്ചുചാട്ടം, 2000 പോയന്റ് ഉയര്‍ന്നു

സമ്പദ്‌വ്യവസ്ഥയെ വീണ്ടെടുക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഇടംപിടിച്ച ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരിവിപണിയില്‍ വന്‍മുന്നേറ്റം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: സമ്പദ്‌വ്യവസ്ഥയെ വീണ്ടെടുക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഇടംപിടിച്ച ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരിവിപണിയില്‍ വന്‍മുന്നേറ്റം. ബോംബെ ഓഹരിസൂചികയായ സെന്‍സെക്‌സ് 2000 പോയന്റാണ് ഉയര്‍ന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയില്‍ ബാങ്ക് ഓഹരികള്‍ റെക്കോര്‍ഡ് തലത്തിലേക്ക് ഉയര്‍ന്നു.

നിലവില്‍ സെന്‍സെക്‌സില്‍ 48000 പോയന്റുകള്‍ക്ക് മുകളിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 14000ന് മുകളിലാണ്.ബാങ്കിംഗ് ഓഹരികളിലാണ് ഏറ്റവുമധികം മുന്നേറ്റം ദൃശ്യമായത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങി ബാങ്കിംഗ് ഓഹരികളാണ് മുഖ്യമായി മുന്നേറിയത്. ഇതുകൂടാതെ ലാര്‍സന്‍, അള്‍ട്രാടെക് സിമന്റ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, തുടങ്ങിയ ഓഹരികളും നേട്ടം ഉണ്ടാക്കി.

ഡോ റെഡ്ഡീസ് ലാബ്, യുപിഎല്‍, ടെക് മഹീന്ദ്ര, സിപ്ല, എച്ച് യുഎല്‍, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. മൂലധനചെലവ് ഇനത്തില്‍ 5.54ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്. അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ അടക്കം വളര്‍ച്ച ലക്ഷ്യമിടുന്നതിന് മൂലധന ചെലവില്‍ 34.5 ശതമാനത്തിന്റെ വര്‍ധനയാണ് ബജറ്റില്‍ വരുത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com