ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഏപ്രിലോടെ സ്ഥിരനിക്ഷേപത്തിന്റെയും വായ്പയുടെയും പലിശനിരക്ക് വര്‍ധിച്ചേക്കും

ഏപ്രില്‍ മുതല്‍ സ്ഥിരംനിക്ഷേപത്തിന്റെ പലിശ വര്‍ധിച്ചേക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഏപ്രില്‍ മുതല്‍ സ്ഥിരംനിക്ഷേപത്തിന്റെ പലിശ വര്‍ധിച്ചേക്കും. കോവിഡ് പശ്ചാത്തലത്തില്‍ വെട്ടിക്കുറച്ച കരുതല്‍ ധനാനുപാതം വൈകാതെ തന്നെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പൂര്‍വ്വസ്ഥിതിയിലാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം വായ്പകളുടെ പലിശനിരക്കും സമാനമായ രീതിയില്‍ വര്‍ധിക്കുന്നത് ഇടപാടുകാര്‍ക്ക് തിരിച്ചടിയായേക്കും. വായ്്പകളുടെയും സ്ഥിരനിക്ഷേപത്തിന്റെയും പലിശനിരക്ക് എത്ര അളവില്‍ വര്‍ധിക്കുമെന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല.

കോവിഡ് പശ്ചാത്തലത്തില്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തുപകരാന്‍ കഴിഞ്ഞവര്‍ഷമാണ് കരുതല്‍ ധനാനുപാതം റിസര്‍വ് ബാങ്ക് കുറച്ചത്. നാലുശതമാനത്തില്‍ നിന്ന് മൂന്ന് ശതമാനമായാണ് കുറച്ചത്. ഇത് ഘട്ടംഘട്ടമായി നാലുശതമാനത്തിലേക്ക് തന്നെ തിരിച്ചുകൊണ്ടുവരാനാണ് റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നത്. മാര്‍ച്ച് 27ന് കരുതല്‍ ധനാനുപാതം മൂന്നര ശതമാനമാക്കുമെന്നും മെയ് 22ന് ഇത് നാലാക്കി ഉയര്‍ത്തുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി.

അതേസമയം കരുതല്‍ ധനാനുപാതം വര്‍ധിക്കുന്നതോടെ, വായ്പകളുടെ പലിശനിരക്കും വര്‍ധിക്കാന്‍ ഇടയാക്കും. ഇത് ഇടപാടുകാര്‍ക്ക് തിരിച്ചടിയായേക്കും. എന്നാല്‍ എത്ര അളവില്‍ പലിശനിരക്ക് വര്‍ധിക്കുമെന്നതിനെ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

കരുതല്‍ ധനാനുപാതം ഉയര്‍ത്തുന്നതോടെ, ബാങ്കുകളുടെ പണലഭ്യത കുറയും. ഇത് പലിശനിരക്ക് ഉയരാന്‍ കാരണമാകും. ഇന്ന് പ്രഖ്യാപിച്ച പണവായ്പ നയത്തില്‍ മുഖ്യ പലിശനിരക്കില്‍ മാറ്റം വരുത്തേണ്ട എന്നാണ് റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com