'ഇന്ത്യക്കാരന്‍ ആയതു തന്നെ ഭാഗ്യം, മറ്റു പ്രചാരണം നിര്‍ത്തൂ'; ഭാരതരത്‌ന ക്യാംപയ്‌നില്‍ രത്തന്‍ ടാറ്റ

'ഇന്ത്യക്കാരന്‍ ആയതു തന്നെ ഭാഗ്യം, മറ്റു പ്രചാരണം നിര്‍ത്തൂ'; ഭാരതരത്‌ന ക്യാംപയ്‌നില്‍ രത്തന്‍ ടാറ്റ
രത്തന്‍ ടാറ്റ/പിടിഐ
രത്തന്‍ ടാറ്റ/പിടിഐ

ന്യൂഡല്‍ഹി: തനിക്കു ഭാരത രത്‌ന നല്‍കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം അവസാനിപ്പിക്കണമെന്ന് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എമിരറ്റസ് രത്തന്‍ ടാറ്റ. പ്രചാരണം നടത്തിയവരുടെ വികാരം മാനിക്കുന്നതായും എന്നാല്‍ ഇത് അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിക്കുകയാണെന്നും രത്തന്‍ ടാറ്റ ട്വീറ്റ് ചെയ്തു.

''സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു പുരസ്‌കാരവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണം നടത്തിയവരുടെ വികാരത്തെ മാനിക്കുന്നു. എന്നാല്‍ ഇത്തരമൊരു പ്രചാരണം അവസാനിപ്പിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. ഇന്ത്യക്കാരനായി എന്നതു ഭാഗമായി കാണുന്നയാളാണ് ഞാന്‍. ഇന്ത്യയുടെ വളര്‍ച്ചയ്ക്കും അഭിവൃദ്ധിക്കും വേണ്ടിയാണ് ഞാന്‍ ശ്രമിക്കുന്നത്'' രത്തന്‍ ടാറ്റ പറഞ്ഞു.

വ്യവസായി ഡോ. വിവേക് ഭിന്ദ്രയുടെ ട്വീറ്റോടെയാണ് രത്തന്‍ ടാറ്റയ്ക്കു ഭാരത രത്‌ന നല്‍കണമെന്ന പ്രചാരണം തുടങ്ങിയത്. ഒട്ടേറെപ്പേര്‍ അതേ വികാരം പ്രകടിപ്പിക്കുകയും ഭാരത് രത്‌ന ഫോര്‍ രത്തന്‍ ടാറ്റ എന്ന ഹാ്ഷ്ടാഗോടെ ക്യാംപയ്ന്‍ നടത്തുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com