‌ഡേറ്റിങ് ആപ്പ് സ്ഥാപക കോടീശ്വരിയായി, വരുമാനം ഉയർന്നത് കുത്തനെ; നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത  

 1.5 ബില്യൺ ഡോളറാണ് 31കാരിയായ വിറ്റ്നിയുടെ ഇപ്പോഴത്തെ ആസ്തി
വിറ്റ്നി വോൾഫ് ഹെർഡ്/ ചിത്രം: ഇൻസ്റ്റ​ഗ്രാം
വിറ്റ്നി വോൾഫ് ഹെർഡ്/ ചിത്രം: ഇൻസ്റ്റ​ഗ്രാം

റ്റവും പ്രായം കുറഞ്ഞ കോടീശ്വരി എന്ന നേട്ടത്തിന് അർഹയായിരിക്കുകയാണ് വിറ്റ്നി വോൾഫ് ഹെർഡ്. ഡേറ്റിങ് ആപ്പായ ബംബിളിന്റെ സിഇഒയും സഹസ്ഥാപകയുമാണ് വിറ്റ്നി. ബംബിൾ പബ്ലിക് കമ്പനിയായി മാറിയതോടെയാണ് വിറ്റ്നിയുടെ ആസ്തിയിൽ വർദ്ധനവുണ്ടായത്. 

കമ്പനിയുടെ 12 ശതമാനം ഓഹരിയുള്ള 31 കാരിയായ യുവതിയുടെ ഇപ്പോഴത്തെ ആസ്തി 1.5 ബില്യൺ ഡോളറാണ്. അതായത് 150 കോടി ഡോളർ. ലൈംഗിക പീഡനം ആരോപിച്ച് പ്രമുഖ ഡേറ്റിങ് ആപ്പായ ടിൻഡറിൽ നിന്ന് പിരിഞ്ഞതിന് ശേഷമാണ് വിറ്റ്നി 2014 ൽ ബംബിൾ സ്ഥാപിച്ചത്. ബംബിൾ സ്ത്രീകൾക്ക് നൽകുന്ന പ്രാധാന്യമാണ് കമ്പനിയെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

ടിൻഡർ ഉടമകളായ മാച്ച് ഗ്രൂപ്പിന് വിപണിയിൽ 45 ബില്യൺ ഡോളർ മൂലധനമാണുള്ളത്.  2017ൽ 450 മില്യൺ ഡോളറിന് ബംബിൾ വാങ്ങാൻ മാച്ച് ഗ്രൂപ്പ് ശ്രമിച്ചിരുന്നു എന്നാൽ വിറ്റ്നി ഈ ഓഫർ നിരസിച്ചു. 2020ൽ ആദ്യ ഒമ്പത് മാസങ്ങളിൽ 417 മില്യൺ ഡോളറിന്റെ വരുമാനമാണ് ബംബിൾ റിപ്പോർട്ട് ചെയ്തത്. അതേസമയം ഇതേ കാലയളവിലെ മാച്ച് ​ഗ്രൂപ്പിന്റെ വരുമാനം 1.7 ബില്യൺ ഡോളറാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com