കുതിച്ചുയർന്ന്‌ ഇന്ധനവില; ആറാം ദിവ‌സവും വില കൂടി

ആറ് ദിവസത്തിനിടെ പെട്രോളിന് ഒരു രൂപ 45 പൈസയും ഡീസലിന് ഒരു രൂപ 69 പൈസയുമാണ് ഉയർന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി : രാജ്യത്ത് തുടർച്ചയായി ആറാം ദിവ‌സവും ഇന്ധന വില കൂടി. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസലിന് 38 പൈസയുമാണ് ഇന്ന് കൂടിയത്. ആറ് ദിവസത്തിനിടെ പെട്രോളിന് ഒരു രൂപ 45 പൈസയും ഡീസലിന് ഒരു രൂപ 69 പൈസയുമാണ് ഉയർന്നത്. 

സംസ്ഥാനത്തെ ഒന്നിലധികം ജില്ലകളിൽ പെട്രോൾ വില ലിറ്ററിന് 90 രൂപയ്ക്ക് മുകളിലാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 90 രൂപ 2 പൈസയാണ്. ഇടുക്കി ജില്ലയിൽ ചിലയിടങ്ങളിൽ 90 രൂപ 18 പൈസയാണ് പെട്രോളിന് വില. എറണാകുളത്ത് പെട്രോൾ ലിറ്ററിന് 88 രൂപ 60 പൈസയും ഡീസലിന് 83 രൂപ 40 പൈസയുമാണ്. തിരുവനന്തപുരത്ത് ഡീസൽ വില 84 രൂപയ്ക്ക് മുകളിലാണ്. 

ആഗോള അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റവും പെട്രോളിയം ഉൽപന്നങ്ങളുടെ ആവശ്യകത ഉയർന്നതുമാണ് ഇന്ധന വില വർദ്ധിക്കാനുള്ള പ്രധാന കാരണങ്ങൾ. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറഞ്ഞെങ്കിലും എണ്ണക്കമ്പനികൾ വില വർദ്ധിപ്പിക്കുന്നതും ഇന്ധനവില വർദ്ധനവിന് കാരണമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com