തുടരുന്ന ഇരുട്ടടി; പാചകവാതക വില വീണ്ടും മുകളിലേക്ക്; കൂട്ടിയത് 50 രൂപ

തുടരുന്ന ഇരുട്ടടി; പാചകവാതക വില വീണ്ടും മുകളിലേക്ക്; കൂട്ടിയത് 50 രൂപ
പ്രതീകാത്മക ചിത്രം/ ഫയൽ
പ്രതീകാത്മക ചിത്രം/ ഫയൽ

ന്യൂഡൽ​ഹി: പാചകവാതക വില എണ്ണക്കമ്പനികൾ വീണ്ടും കൂട്ടി. സിലിൻഡറിന് 50 രൂപയാണ് കൂട്ടിയത്. പുതുക്കിയ എൽപിജി വില ഇന്ന് അർധ രാത്രി മുതൽ നിലവിൽ വരും.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കണക്കുപ്രകാരം ഡല്‍ഹിയില്‍ സബ്‌സിഡിയില്ലാത്ത 14.2 കിലോ ​ഗ്രാം എല്‍പിജി സിലിൻഡറിന് 769 രൂപയാകും.

പാചകവാതകത്തിന് ഡിസംബറിന് ശേഷമുണ്ടാകുന്ന മൂന്നാമത്തെ വര്‍ധനയാണിത്. ഡിസംബര്‍ ഒന്നിനും ഡിസംബര്‍ 16 നും 50 രൂപ വീതം വര്‍ധിച്ചിരുന്നു. 

ഈ മാസം ആദ്യം വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിൻഡറിന്റെ വില എണ്ണക്കമ്പനികൾ വർധിപ്പിച്ചിരുന്നു. 19 കിലോ​ഗ്രാമിന്റെ സിലിൻഡറിന് 191 രൂപയാണ് കൂടിയത്. ഇതോടെ 1335.50 രൂപയിൽ നിന്ന് 1528.50 രൂപയിലേക്കാണ് വില വർദ്ധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com