എട്ടാം ദിവസവും മുടക്കമില്ല, ഇന്ധന വില ഇന്നും കൂട്ടി, പെട്രോൾ വില 91 ലേക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th February 2021 06:39 AM |
Last Updated: 15th February 2021 06:41 AM | A+A A- |

ഫയല്‍ ചിത്രം
തുടർച്ചയായ എട്ടാം ദിവസവും രാജ്യത്ത് ഇന്ധന വില കൂട്ടി. പെട്രോളിന് 26 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ തിരുവനന്തപുരത്തെ പെട്രോൾ വില 90. 94 രൂപയായി ഉയർന്നു. കൊച്ചിയിൽ 89. 15 രൂപയാണ്. തിരുവനന്തപുരത്തെ ഡീസൽ വില 85.33 ആയി. കൊച്ചിയിൽ 83.74 രൂപ.
ഇന്ധന വിലയിൽ സർവകാല റെക്കോഡാണ് വന്നിരിക്കുന്നത്. രാജ്യത്ത് പലസ്ഥലങ്ങളിലും പെട്രോൾ വില 100 കടന്നു. മഹാരാഷ്ട്രയിലെ പർബനിയിൽ പെട്രോളിന് 101 രൂപയോടടുത്തു. ഉത്തരേന്ത്യയിലെ ഗ്രാമീണ മേഖലകളിൽ 100 കടന്നിരിക്കുകയാണ്. രാജസ്ഥാനിലെ ശ്രീഗംഗനഗറിലും പെട്രോൾ വില 101 നോട് അടുത്തു.