ഒൻപതാം ദിവസവും ഇന്ധന വില കൂട്ടി; 91 കടന്ന് പെട്രോൾ വില
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th February 2021 06:37 AM |
Last Updated: 16th February 2021 06:37 AM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: തുടർച്ചയായ ഒൻപതാം ദിവസവും രാജ്യത്ത് ഇന്ധന വില കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 91 കടന്നു. പെട്രോളിന് 91രൂപ 17 പൈസയും ഡീസലിന് 85രൂപ 67 പൈസയുമാണ് ഇന്നത്തെ വില.
കൊച്ചിയിൽ പെട്രോൾ വില 89 രൂപ 45 പൈസയാണ്. ഡീസൽ വില 84 രൂപ കടന്ന് 84.05ൽ എത്തി. രാജ്യത്ത് ഇന്ധനവില റെക്കോർഡ് വേഗത്തിൽ കുതിക്കുകയാണ്. പല സംസ്ഥാനങ്ങളിലും പെട്രോൾ വില മൂന്നക്കത്തിലെത്തി.