വീണ്ടും മേലോട്ട് ; തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധന വില കൂടി

പെട്രോളിന് 31 പൈസയും ഡീസലിന് 34 പൈസയുമാണ് ഇന്ന് കൂടിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധന വില കൂടി. പെട്രോളിന് 31 പൈസയും ഡീസലിന് 34 പൈസയുമാണ് ഇന്ന് കൂടിയത്.

കൊച്ചിയില്‍ പെട്രോളിന് 90.36 രൂപയും ഡീസലിന് 85.05 രൂപയുമായി വര്‍ധിച്ചു. തിരുവനന്തപുരത്ത് പെട്രോള്‍ വില 92 കടന്നു.

തിരുവനന്തപുരത്ത് പെട്രോള്‍ വില 92.07 ആയി. ഡീസലിന് 86.61 രൂപ. പാറശാലയില്‍ പെട്രോള്‍ വില 92.27 രൂപയായി ഉയര്‍ന്നു.


ഈ മാസം ഡീസലിന് 4.26 രൂപയും പെട്രോളിന് 3.83 രൂപയുമാണ് കൂടിയത്. രാജ്യത്ത് പല സംസ്ഥാനങ്ങളിലും പെട്രോള്‍ വില മൂന്നക്കത്തിലെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com