പുതിയ സ്വകാര്യതാ നയം മെയ് 15 മുതല്‍; വീണ്ടും വിശദീകരണവുമായി വാട്‌സ്ആപ്പ്‌

ബിസിനസ് അക്കൗണ്ടുകളുമായി ചാറ്റ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉപഭോക്താക്കൾക്കാണെന്ന് വിശദീകരിച്ച് വീണ്ടും വാട്‌സ്ആപ്പ് രംഗത്തെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂയോർക്ക്: മെയ് 15 മുതൽ വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം നിലവിൽ വരും. ബിസിനസ് അക്കൗണ്ടുകളുമായി ചാറ്റ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉപഭോക്താക്കൾക്കാണെന്ന് വിശദീകരിച്ച് വീണ്ടും വാട്‌സ്ആപ്പ് രംഗത്തെത്തി. 

ഉപയോക്താക്കളുടെ സ്വകാര്യതയെ ചോദ്യം ചെയ്യുന്നതാണ് വാട്ട്സ്ആപ്പിൻറെ പുതിയ നയം എന്ന വിമർശനം ശക്തമായി ഉയർന്നിരുന്നു. സ്വകാര്യത നയം സംബന്ധിച്ച് വലിയ പ്രതിഷേധമുയർന്നതോടെ വാട്സ്ആപ്പ് കമ്പനി വ്യക്തത നൽകി നേരത്തെ രംഗത്തെത്തിയിരുന്നു. വ്യക്തികൾ തമ്മിലുള്ള സന്ദേശങ്ങൾ ചോർത്തില്ലെന്ന് ആവർത്തിച്ച കമ്പനി ബിസിനസ് അക്കൗണ്ടുകളുമായുള്ള ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളാകും ഫേസ്ബുക്കിന് നൽകുക എന്നാണ് പറയുന്നത്. 

വ്യക്തികൾ ആരോടൊക്കെ സംസാരിക്കുന്നുവെന്ന വിവരങ്ങൾ വാട്സ് ആപ്പ് എവിടെയും ശേഖരിക്കുന്നില്ലെന്നും അവകാശപ്പെടുന്നു. ഇതോടൊപ്പം വാട്സ് ആപ്പ് ഗ്രൂപ്പുകളുടെ വിവരങ്ങളോ, പങ്കുവെക്കുന്ന ലൊക്കേഷൻ വിവരങ്ങളോ ആരുമായും പങ്കുവെക്കില്ലെന്നും ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനി ഉറപ്പ് നൽകുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com