സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 200 രൂപ കൂടി

സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 200 രൂപ കൂടി
ചിത്രം എ സനേഷ്‌
ചിത്രം എ സനേഷ്‌

കൊച്ചി: തുടര്‍ച്ചയായ ഇടിവിനു ശേഷം സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 34,600 രൂപ. ഗ്രാമിന് 25 രൂപ കൂടി 4325 ആയി.

പവന് 320 രൂപ ഇടിഞ്ഞ് ഇന്നലെ വില ഈ മാസത്തെ താഴ്ന്ന നിലയില്‍ എത്തിയിരുന്നു. 34,400 രൂപആണ് ഇന്നലത്തെ നിരക്ക്. അതിനു മുമ്പുള്ള ദിവസങ്ങളില്‍ വില തുടര്‍ച്ചയായി ഇടിവു പ്രകടിപ്പിച്ചു.

ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനെത്തുടര്‍ന്ന് പിന്നീട് ഏതാനും ദിവസം വില കുറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഏറിയും കുറഞ്ഞും നിന്ന മഞ്ഞലോഹം ഏതാനും ദിവസം ചാഞ്ചാട്ടത്തിലായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com