രണ്ടാഴ്ചയ്ക്കിടെ പെട്രോളിന് കൂടിയത് 3.63 രൂപ, ഡീസലിന് 3.84; രണ്ടാം ദിനവും മാറ്റമില്ലാതെ ഇന്ധന വില

രണ്ടാഴ്ചയ്ക്കിടെ പെട്രോളിന് കൂടിയത് 3.63 രൂപ, ഡീസലിന് 3.84; രണ്ടാം ദിനവും മാറ്റമില്ലാതെ ഇന്ധന വില
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രണ്ട് ആഴ്ചയോളം നീണ്ട തുടര്‍ച്ചയായ വര്‍ധനയ്‌ക്കൊടുവില്‍ രണ്ടാം ദിനവും മാറ്റമില്ലാതെ ഇന്ധന വില. വില വര്‍ധനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാവുന്നതിനിടെ ഇന്നലെയും ഇന്നും എണ്ണ കമ്പനികള്‍ നിരക്കില്‍ മാറ്റം വരുത്തിയില്ല.

ഫെബ്രുവരി ഒന്‍പതു മുതലുള്ള പന്ത്രണ്ടു ദിവസത്തിനിടെ 3.63 രൂപയാണ് പെട്രോളിന് കൂടിയത്. ഡീസലിന് 3.84 രൂപയും ഈ കാലയളവിനിടെ വര്‍ധിച്ചു. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും പല പ്രദേശങ്ങളിലും വില നൂറു രൂപ കടന്നു. ഡല്‍ഹിയില്‍ 90.58രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസലിന് 80.97 രൂപ.

മുംബൈയില്‍ നൂറിലേക്കെത്താന്‍ മൂന്നു രൂപ കൂടിയേ വേണ്ടൂ. ഡീസല്‍ തൊണ്ണൂറിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. 

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയില്‍ ചെറിയ കുറവുണ്ടായിട്ടുണ്ട്. ബാരലിന് 65 ഡോളര്‍ കടന്ന വില ഇക്കഴിഞ്ഞ ദിവസങ്ങളില്‍ 63 ഡോളറില്‍ എത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com