ജിഎസ്ടി വരുമാനത്തില്‍ വന്‍ വര്‍ധന, റെക്കോര്‍ഡ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st January 2021 02:14 PM |
Last Updated: 01st January 2021 02:14 PM | A+A A- |

ന്യൂഡല്‍ഹി: രാജ്യത്തെ ചരക്കു സേവന നികുതി വരുമാനം റെര്‍ക്കോഡില്‍. ഡിസംബറില്‍ 1,15,174 കോടി രൂപയാണ് ജിഎസ്ടിയായി ലഭിച്ചത്. 2017 ജൂലൈ ഒന്നിന് ജിഎസ്ടി നിലവില്‍ വന്ന ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്.
ഇരുപത്തിയൊന്നു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വരുമാനമാണ് ഡിസംബറിലേതെന്ന് ധനമന്ത്രാലയം അറിയിച്ചു. അടുത്തിടെ തുടക്കമിട്ട ഘടനാ പരിഷ്‌കാരങ്ങള്‍ ഉയര്‍ന്ന നികുതി വരുമാനത്തിലേക്കു നയിച്ചു. കോവിഡ് മാഹാമാരിക്കു ശേഷം രാജ്യം അതിവേഗം സാമ്പത്തിക മുന്നേറ്റത്തിലേക്കു നീങ്ങുകയാണെന്ന സൂചനയാണിതെന്ന് മന്ത്രാലയം വിലയിരുത്തി. നികുതി വെട്ടിപ്പുകാര്‍ക്കെതിരെ അടുത്തിടെ സ്വീകരിച്ച നടപടികള്‍ ജിഎസ്ടി ഉയരാന്‍ കാരണമായിട്ടുണ്ട്.
ഡിസംബറില്‍ കേന്ദ്ര ജിഎസ്ടി 21,365 കോടിയും സംസ്ഥാന ജിഎസ്ടി 27,804 കോടിയും ആണ്. 57,426 കോടി രൂപയാണ് ഇന്റഗ്രേറ്റഡ് ജിഎസ്ടി. 8579 കോടി സെസ് ഇനത്തിലും പിരിച്ചിട്ടുണ്ട്.