പേരിനൊപ്പം ബാങ്ക് എന്ന് ഉപയോഗിക്കാനാവില്ല, ഏപ്രില്‍ ഒന്ന് മുതല്‍ സഹകരണ ബാങ്കുകള്‍ പേര് മാറ്റണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th January 2021 07:33 AM |
Last Updated: 05th January 2021 07:33 AM | A+A A- |

തിരുവനന്തപുരം: ഏപ്രിൽ 1ന് മുമ്പ് സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകൾ പേര് മാറ്റേണ്ടി വരും. പേരിനൊപ്പമുള്ള ബാങ്കിന് പകരം സൊസൈറ്റിയൊന്നോ സംഘമെന്നോ ആണ് ഇനി ചേർക്കേണ്ടത്. കേന്ദ്ര ബാങ്കിംഗ് നിയമ ഭേദഗതി സഹകരമണേഖലക്ക് വലിയ തരിച്ചടിയാകുമെന്ന ആശങ്ക ശക്തമാവുകയാണ്.
പ്രാഥമിക സഹകരണ ബാങ്കുകൾക്ക് ചെക്ക് ഉപയോഗിക്കാനാകില്ല. 1500ഓളം പ്രാഥമിക സഹകരണ ബാങ്കുകളാണ് സംസ്ഥാനത്തുള്ളത്. കേന്ദ്ര ബാങ്കിംഗ് നിയമഭേദഗതി ഏപ്രിൽ 1ന് നിലവിൽ വരുമെന്ന ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. പ്രാഥമിക സഹകരണ ബാങ്കുകളുടെ സാമ്പത്തിക നിയന്ത്രണത്തിന് പുറമേ, ഭരണപരമായ നിയന്ത്രണവും ഇതോടെ റിസർവ്വ് ബാങ്കിന് ലഭിക്കുകയാണ്.
സൊസൈറ്റിയൊന്നോ സംഘമെന്നോ പേര് മാറ്റുന്നത് നിക്ഷേപകരിൽ ആശയക്കുഴപ്പുമുണ്ടാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഭരണസമിതിയിലെ പകുതിയോളം അംഗങ്ങൾക്ക് പ്രൊഫഷണൽ യോഗ്യതയോ ബാങ്കിംഗ് പരിചയമോ നിർബന്ധമാക്കിയിട്ടുണ്ട്. ഇതോടെ ഭൂരിഭാഗം ഭരണസമിതികളിലും മാറ്റം അനിവാര്യമാകും. പ്രതിസന്ധി മുന്നിൽ കണ്ട് സംസ്ഥാന സർക്കാർ സർവ്വകക്ഷി യോഗം വിലിക്കാനൊരുങ്ങുകയാണ്.