സ്വര്‍ണവില വീണ്ടും കുറഞ്ഞു; അഞ്ചുദിവസത്തിനിടെ പവന് 1680 രൂപയുടെ ഇടിവ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th January 2021 10:05 AM |
Last Updated: 11th January 2021 10:05 AM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി: സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. 320 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,720 രൂപയായി. കോവിഡ് വാക്‌സിന്‍ വിതരണത്തിന് എത്തിയത് ഉള്‍പ്പെടെ ആഗോളതലത്തിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. 40 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4590 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,440 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരുഘട്ടത്തില്‍ 38,400ലേക്ക് ഉയര്‍ന്ന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. അഞ്ചിനായിരുന്നു ഈ മുന്നേറ്റം.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില താഴുന്നതാണ് ദൃശ്യമായത്. കഴിഞ്ഞ രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് ഇടിവ് രേഖപ്പെടുത്തുകയായിരുന്നു.