റെക്കോര്‍ഡ് പിന്നിട്ട് ഇന്ധന വില കുതിക്കുന്നു, ഇന്നും വര്‍ധന
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th January 2021 11:52 AM |
Last Updated: 14th January 2021 11:52 AM | A+A A- |

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി/കൊച്ചി: രാജ്യത്ത് പെട്രോള്‍ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും 25 പൈസയുടെ വര്‍ധന. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില എണ്‍പത്തിയഞ്ചിലേക്ക് അടുത്തു. 84.84 രൂപയാണ് നിലവില്‍ കൊച്ചിയിലെ പെട്രോള്‍ വില.
ഡല്‍ഹിയില്‍ പെട്രോള്‍ വില 84.70 രൂപയില്‍ എത്തി. ഡീസല്‍ 74.88 രൂപ. ഇതുവരെയുള്ള റെക്കോഡ് ആണിത്.
ഇന്നലെയും പെട്രോള്‍ വിലയില്‍ ഇരുപത്തിയഞ്ചു പൈസ ഉയര്‍ന്നിരുന്നു. ഏതാനും ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്നലെ ഇന്ധനവിലയില്‍ എണ്ണ കമ്പനികള്‍ മാറ്റം വരുത്തിയത്.
രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയില്‍ ഉണ്ടായ വര്‍ധനയെത്തുടര്‍ന്നാണ് രാ്ജ്യത്ത് വില വര്‍ധിപ്പിച്ചതെന്ന് കമ്പനികള്‍ പറയുന്നു. ഉത്പാദനം വെട്ടിക്കുറയ്ക്കാനുള്ള സൗദി അറേബ്യയുടെ തീരുമാനത്തോടെ രാജ്യാന്തര വില കുതിക്കുകയാണ്.
വരും ദിവസങ്ങളിലും രാജ്യത്ത് ഇന്ധന വില കൂടാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.