വാട്സ്ആപ്പ് ചാറ്റുകൾ തുടരാം; പോളിസി മാറ്റം ഉടൻ ഇല്ലെന്ന് കമ്പനി; മെയ് 15 വരെ നീട്ടി

വാട്സ്ആപ്പ് ചാറ്റുകൾ തുടരാം; പോളിസി മാറ്റം ഉടൻ ഇല്ലെന്ന് കമ്പനി; മെയ് 15 വരെ നീട്ടി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂയോർക്ക്: ലോകമെങ്ങും പ്രതിഷേധം വ്യാപകമായതോടെ പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത് വാട്സ്ആപ്പ് നീട്ടിവച്ചു. മെയ് 15 വരെ പുതിയ നയം നടപ്പാക്കില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഒട്ടേറെ തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടെന്നും ഇതു മാറ്റുന്നതിനുള്ള നടപടികളെടുക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. 

വ്യക്തികളുടെ സ്വകാര്യ സന്ദേശങ്ങൾ കാണാനോ, കോളുകൾ കേൾക്കാനോ വാട്സ്ആപ്പ് കമ്പനിക്കോ, ഫെയ്സ്ബുക്കിനോ കഴിയില്ല. ചാറ്റുകൾ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആയി തുടരുമെന്നും കമ്പനി വ്യക്തമാക്കുന്നു.

പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവർക്ക് ഫെബ്രുവരി എട്ടിന് ശേഷം വാട്സ്ആപ്പ് ഉപയോഗിക്കാനാകില്ലെന്ന തീരുമാനമാണ് വൻ പ്രതിഷേധത്തിനിടയാക്കിയത്. വാട്സ്ആപ്പ് ഡിലീറ്റ് ചെയ്യാനും ആളുകൾ വ്യാപകമായി മറ്റ് ആപ്പുകളിലേക്ക് മാറാനും തുടങ്ങിയിരുന്നു.  വാട്സ്ആപ്പിന്റെ സ്വകാര്യതാ നയത്തിലെ മാറ്റത്തെക്കുറിച്ച് പരിശോധിക്കാൻ ഇന്ത്യൻ പാർലമെന്ററി സമിതിയും തീരുമാനിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com