'നിങ്ങളുടെ സ്വകാര്യത ഞങ്ങള്‍ ചോര്‍ത്തില്ല'; സ്റ്റാറ്റസിലൂടെ വാട്‌സ്ആപ്പിന്റെ മറുപടി 

ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നില്ലെന്ന് ഒരിക്കല്‍ കൂടി പ്രഖ്യാപിച്ച് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പിന്റെ സ്വന്തം സ്റ്റാറ്റസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നില്ലെന്ന് ഒരിക്കല്‍ കൂടി പ്രഖ്യാപിച്ച് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പിന്റെ സ്വന്തം സ്റ്റാറ്റസ്. അടുത്തിടെ, ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ വാട്‌സ്ആപ്പ് ചോര്‍ത്തുന്നു എന്ന വിവിധ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് വാട്‌സ്ആപ്പ് ഉപേക്ഷിച്ചത്. ബദല്‍ എന്ന നിലയില്‍ സിഗ്നല്‍ പോലുള്ള ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണവും വര്‍ധിച്ചു. ഈ പശ്ചാത്തലത്തിലാണ് ഉപഭോക്താക്കളുടെ വിശ്വാസ്യത ആര്‍ജിക്കാനായി സ്റ്റാറ്റസുമായി വാട്‌സ്ആപ്പ് രംഗത്തുവന്നത്.

അടുത്തിടെ പ്രഖ്യാപിച്ച സ്വകാര്യത നയമാണ് വാട്‌സ്ആപ്പിന് വിനയായത്. സ്വകാര്യ വിവരങ്ങള്‍ വാട്‌സ്ആപ്പ് ഫെയ്‌സ്ബുക്കിന് കൈമാറുന്നു എന്നത് അടക്കമുള്ള ആരോപണങ്ങളാണ്  തിരിച്ചടിയായത്. ഇതിനെ പ്രതിരോധിക്കാനാണ് സ്വന്തം സ്റ്റാറ്റസുമായി വാട്‌സ്ആപ്പ് രംഗത്തുവന്നത്.

സ്റ്റാറ്റസിലൂടെ നാലു സന്ദേശങ്ങളാണ് വാട്‌സ്ആപ്പ് കൈമാറിയത്. ഉപഭോക്താക്കളുടെ സ്വകാര്യതയില്‍ ഒരു വീട്ടുവീഴ്ചയും വരുത്തില്ല എന്നതാണ് ആദ്യ സന്ദേശം. സന്ദേശങ്ങള്‍ എന്‍ഡ് ടു എന്‍ഡ് ഇന്‍ക്രിപ്ഷന്‍ സംവിധാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. അതിനാല്‍ സ്വകാര്യ സംഭാഷണങ്ങള്‍ വാട്‌സ്ആപ്പ് വായിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നില്ല എ്ന്നതാണ് രണ്ടാമത്തെ സന്ദേശം. കോണ്‍ടാക്ട്‌സും ലൊക്കേഷനും പങ്കുവെയ്ക്കുന്നില്ല എന്നതാണ് അടുത്ത സന്ദേശങ്ങളില്‍ പറയുന്നത്. കോണ്‍ടാക്ടസ് ഫെയ്‌സ്ബുക്കുമായി വാട്‌സ്ആപ്പുമായി പങ്കുവെയ്ക്കുന്നു എന്നതായിരുന്നു ആരോപണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com