സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധന;  ഡീസല്‍ സര്‍വകാല റെക്കോര്‍ഡില്‍

സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധന;  ഡീസല്‍ സര്‍വകാല റെക്കോര്‍ഡില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില ഇന്നും കൂടി. ഈ മാസം ഇത് നാലാം തവണയാണ് വില ഉയരുന്നത്. സംസ്ഥാനത്ത് ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡില്‍ എത്തി. ഈ മാസം ഒരു രൂപ 36 പൈസയാണ് ഡീസല്‍ വില കൂടിയത്. ഡീസലിന് 27 പൈസയും പെട്രോളിന് 25 പൈസയുമാണ് യഥാക്രമം വര്‍ധിച്ചത്.  

തിരുവനന്തപുരത്ത് പെട്രോളിന് 87.23 രൂപയും ഡീസലിന് 81.26 രൂപയാണ് വില. കൊച്ചിയില്‍ പെട്രോളിന് 85.47 രൂപയും ഡീസലിന് 79.62 രൂപയുമാണ്. കോഴിക്കോട് ഡീസല്‍ 79.82, പെട്രോള്‍ 85.66. കൊച്ചിയില്‍ 2018 ഓക്ടോബറില്‍ 79.82 രൂപ വരെ ഡീസല്‍ വില എത്തിയ ശേഷം 79.62 എന്ന നിലയിലേക്ക് എത്തുന്നത് ആദ്യമാണ്.  

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും രാജ്യത്ത് എണ്ണക്കമ്പനികള്‍ വില കൂട്ടിയിരിക്കുന്നത്. സംസ്ഥാനനികുതി കൂടി കണക്കിലെടുക്കുമ്പോള്‍, കേരളത്തില്‍ പെട്രോളിനും ഡീസലിനും വില കൂടും. 

കഴിഞ്ഞയാഴ്ചയും രാജ്യത്ത് ഇന്ധന വില കൂട്ടിയിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതിച്ചുങ്കവും ക്രൂഡ് ഓയില്‍ വിലയും അടിസ്ഥാനപ്പെടുത്തിയാണ് ഇന്ധന വില നിര്‍ണയിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com