സ്ത്രീകളെ അപമാനിക്കുന്നതെന്ന് പരാതി; ലോഗോ മാറ്റാന്‍ ഒരുങ്ങി മിന്ത്ര 

മുംബൈ സൈബര്‍ പൊലീസിലാണ് മിന്ത്രയുടെ ലോഗോയ്‌ക്കെതിരെ പരാതി വന്നത്
മിന്ത്ര ലോഗോ/ ചിത്രം: ഫേസ്ബുക്ക്
മിന്ത്ര ലോഗോ/ ചിത്രം: ഫേസ്ബുക്ക്

മുംബൈ: ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമായ മിന്ത്ര ബ്രാന്‍ഡിന്റെ ലോഗോയില്‍ മാറ്റം വരുത്തുന്നു. സ്ത്രീകളെ അപമാനിക്കുന്നതാണ് നിലവിലെ ലോഗോ എന്ന പരാതിയെത്തുടര്‍ന്നാണ് പുതിയ തീരുമാനം. മുംബൈ സൈബര്‍ പൊലീസിലാണ് മിന്ത്രയുടെ ലോഗോയ്‌ക്കെതിരെ പരാതി വന്നത്. 

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അവേസ്ത ഫൗണ്ടേഷന്‍ എന്ന എന്‍ജിഒയുടെ പ്രതിനിധിയായ നാസ് പട്ടേല്‍ എന്നയാളാണ് പരാതി നല്‍കിയത്. മിന്ത്ര ലോഗോ മാറ്റണമെന്നും ബ്രാന്‍ഡിനെതിരെ കൃത്യമായ നടപടി വേണമെന്നുമാണ് ഇയാള്‍ പരാതിയില്‍ ആവശ്യപ്പെട്ടത്. സോഷ്യല്‍ മീഡിയയിലടക്കം പട്ടേല്‍ ഇക്കാര്യം തുറന്നടിച്ചിട്ടുണ്ട്. 

ബ്രാന്‍ഡിന്റെ ലോഗോ സ്ത്രീകള്‍ക്കെതിരെയാണെന്ന് ബോധ്യമായെന്നും പരാതി ലഭിച്ചതിന് പിന്നാലെ മിന്ത്രയ്ക്ക് ഇമെയില്‍ വഴി നോട്ടീസ് അയച്ചെന്നും പൊലീസ് പറഞ്ഞു. ഇതിനു പിന്നാലെ നടത്തിയ കൂടിക്കാഴ്ചയിലാണ് ലോഗോ മാറ്റാമെന്ന് ബ്രാന്‍ഡ് അധികൃതര്‍ അറയിച്ചത്. വെബ്‌സൈറ്റ്, ആപ്പ് എന്നിവിടങ്ങളിലും പാക്കേജിലുമടക്കം ലോഗോ മാറ്റുമെന്ന് കമ്പനി അറിയിച്ചതായി മുംബൈ പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com