ട്രൂകോളർ ഡേറ്റ ചോർത്തുന്നു; കേന്ദ്ര സർക്കാരിന് നോട്ടീസ്

രാ​ജ്യ​ത്തെ സ്വ​കാ​ര്യ​താ നി​യ​മ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​യി ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തുന്നു എന്നാണ് ഹർജിയിൽ ആരോപിക്കുന്നത്
ട്രൂകോളർ ഡേറ്റ ചോർത്തുന്നു; കേന്ദ്ര സർക്കാരിന് നോട്ടീസ്

മും​ബൈ: മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നാ​യ ട്രൂ​കോ​ള​ർ ഡേറ്റ ചോർത്തുന്നു എന്ന് ആരോപിച്ചുള്ള ഹർജിയിൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നും മ​ഹാ​രാ​ഷ്‌​ട്ര സ​ർ​ക്കാ​രി​നും ബോം​ബെ ഹൈ​ക്കോ​ട​തി നോ​ട്ടീ​സ്. രാ​ജ്യ​ത്തെ സ്വ​കാ​ര്യ​താ നി​യ​മ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​യി ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തുന്നു എന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.

ട്രൂ​കോ​ള​ർ ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു മ​റ്റു ചി​ല പ​ങ്കാ​ളി​ക​ൾ​ക്കു ന​ൽ​കു​ക​യും ഉ​ത്ത​ര​വാ​ദി​ത്തം ഉ​പ​യോ​ക്താ​വി​ൻറെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കു​ക​യും ചെ​യ്യു​ന്നു എ​ന്നാ​ണു ഹ​ർ​ജി​യി​ലെ പറയുന്നത്. യു​പി​ഐ (യൂ​ണി​ഫൈ​ഡ് പേ​മെ​ൻറ്സ് ഇ​ൻറ​ർ​ഫേ​സ്) സേ​വ​ന​വു​മാ​യി  ഉ​പ​യോ​ക്താ​ക്ക​ളു​ടെ അ​നു​വാ​ദ​മോ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളോ കൂ​ടാ​തെ ട്രൂ​കോ​ള​ർ ബ​ന്ധി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും ഹ​ർ​ജി​യി​ൽ ആരോപണം ഉന്നയിക്കുന്നു. 

വാ​യ്പാ​ദാ​താ​ക്ക​ൾ ട്രൂ​കോ​ള​ർ ശേ​ഖ​രി​ക്കു​ന്ന ഡേ​റ്റ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നും ഹർജിയിൽ പറയുന്നു. മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ൽ നോട്ടീസിന് മ​റു​പ​ടി ന​ൽ​കാ​നാ​ണു കേ​ന്ദ്ര​ത്തോ​ടും മ​ഹാ​രാ​ഷ്‌​ട്ര​യോ​ടും മ​റ്റ് ക​ക്ഷി​ക​ളോ​ടും കോടതി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com