സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള ജിഎസ്ടി കുടിശ്ശിക ഒന്നേകാല്‍ ലക്ഷം കോടിയിലേറെ; കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍

കഴിഞ്ഞ സാമ്പത്തികവര്‍ഷം ജിഎസ്ടി നഷ്ടപരിഹാരം വകയില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി 81,179 കോടി രൂപയുടെ കുടിശികയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തികവര്‍ഷം ജിഎസ്ടി നഷ്ടപരിഹാരം വകയില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി 81,179 കോടി രൂപയുടെ കുടിശികയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. നടപ്പുസാമ്പത്തികവര്‍ഷം ഏപ്രില്‍- മെയ് മാസങ്ങളിലായി 55,345 കോടി രൂപ കൂടി കൈമാറാനുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ജിഎസ്ടി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ചോദ്യത്തിന് രേഖാമൂലം മറുപടി പറയുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. ജിഎസ്ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും 91,000 കോടി രൂപ അനുവദിച്ചു. ഇതിലൂടെ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ നഷ്ടപരിഹാരം ഭാഗികമായി കൈമാറിയതായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു. നിലവിലുള്ള ജിഎസ്ടി നഷ്ടപരിഹാര ഫണ്ട് അപര്യാപ്തമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

കോവിഡ് വ്യാപനം ജിഎസ്ടി പിരിവിനെ ബാധിച്ചിട്ടുണ്ട്. അതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം വകയില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കൂടുതല്‍ തുക നല്‍കേണ്ട അവസ്ഥയാണെന്നും പങ്കജ് ചൗധരി പറഞ്ഞു. 

കഴിഞ്ഞ സാമ്പത്തികവര്‍ഷം മഹാരാഷ്ട്രയ്ക്കാണ് കുടിശ്ശികയായി കൂടുതല്‍ തുക ലഭിക്കാനുള്ളത്. 15,138 കോടി രൂപയാണ് മഹാരാഷ്ട്രയ്ക്ക് നല്‍കാനുള്ളത്. കര്‍ണാടകയും ഉത്തര്‍പ്രദേശുമാണ് തൊട്ടുപിന്നില്‍. കഴിഞ്ഞദിവസം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ജിഎസ്ടി നഷ്ടപരിഹാരമായി 75000 കോടി രൂപ കേന്ദ്രം അനുവദിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com