ഇനി ഇഷ്ടമുള്ളപ്പോൾ ​ഗ്രൂപ്പിൽ കേറാം, 'ജോയിനബിൾ ഗ്രൂപ്പ് കോൾ'; വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ  

ഗ്രൂപ്പ് കോളിൽ ഇടയ്ക്ക് വെച്ച് ജോയിൻ ചെയ്യാൻ ലഭിക്കുന്ന അവസരമാണ് പുതിയ ഫീച്ചർ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജോയിനബിൾ ഗ്രൂപ്പ് കോൾ സൗകര്യം അവതരിപ്പിച്ച് വാട്സ്ആപ്പ്. വാട്‌സ്ആപ്പ് ഗ്രൂപ്പ് കോളിൽ തുടക്കത്തിൽ പങ്കെടുക്കാൻ സാധിക്കാതെ വരുന്നവർക്ക് ഇടയ്ക്ക് വെച്ച് ജോയിൻ ചെയ്യാൻ ലഭിക്കുന്ന അവസരമാണ് ഈ പുതിയ ഫീച്ചർ. 

ക്ഷണിക്കപ്പെട്ട ഗ്രൂപ്പ് കോളുകളിൽ മാത്രമേ ഇടയ്ക്ക് വെച്ച് ജോയിൻ ചെയ്യാനാകൂ. ഗ്രൂപ്പ് കോൾ തുടങ്ങുമ്പോൾ തന്നെ പങ്കെടുക്കുന്നവർക്കെല്ലാം കോൾ നോട്ടിഫിക്കേഷൻ ലഭിക്കും. തുടക്കത്തിൽ ​ഗ്രൂപ്പിൽ ചേരാൻ സാധിച്ചില്ലെങ്കിലും വാട്‌സ്ആപ്പിലെ കോൾ ലോ​ഗിൽ ടാപ് ടു ജോയിൻ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് കോളിലേക്ക് നേരിട്ട് പ്രവേശിക്കാം. നേരത്തെ വാട്‌സ്ആപ്പ് ഗ്രൂപ്പ് കോൾ തുടങ്ങിയതിന് ശേഷം കോളിൽ സ്വയം പങ്കെടുക്കാൻ ഉപയോക്താവിന് സാധിക്കുമായിരുന്നില്ല. ഗ്രൂപ്പ് കോളിലുള്ള ആരെങ്കിലും ചേർത്താൽ മാത്രമേ ഇത് സാധിക്കുമായിരുന്നുള്ളൂ. 

​ഗ്രൂപ്പ് കോളിൽ ആരെല്ലാമാണുള്ളതെന്ന് മുൻകൂട്ടി അറിയാൻ കഴിയുന്ന പുതിയ കോൾ ഇൻഫോ സ്‌ക്രീനും വാട്‌സാപ്പ് ഒരുക്കിയിട്ടുണ്ട്. കോൾ തുടങ്ങുമ്പോൾ ​ഗ്രൂപ്പിൽ ചേരാൻ ആ​ഗ്രഹിക്കുന്നില്ലെങ്കിൽ ഇ​ഗ്നോർ ബട്ടൻ തെരഞ്ഞെടുക്കാനും പിന്നീട് ആവശ്യമെങ്കിൽ പങ്കെടുക്കാനുമുള്ള അവസരവും പുതിയ ഫീച്ചറിനൊപ്പമുണ്ട്. ആൻഡ്രോയിഡ് ഐഒഎസ് ഫോണുകളിൽ ഉടൻതന്നെ ഈ ഫീച്ചർ ലഭ്യമാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com