'സൂപ്പർ താങ്ക്‌സ്'- യു ട്യൂബിൽ നിന്ന് ഇനി ഇങ്ങനെയും പണം കണ്ടെത്താം; പുതിയ ഫീച്ചർ

'സൂപ്പർ താങ്ക്‌സ്'- യു ട്യൂബിൽ നിന്ന് ഇനി ഇങ്ങനെയും പണം കണ്ടെത്താം; പുതിയ ഫീച്ചർ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

വീഡിയോ ചെയ്യുന്ന സുഹൃത്തുക്കൾക്ക് പണം നൽകാൻ സാധിക്കുന്ന പുതിയ ഫീച്ചറുമായി യൂട്യൂബ്. പ്രിയപ്പെട്ട യുട്യൂബേഴ്‌സിനെ പിന്തുണയ്ക്കാൻ കാഴ്ചക്കാർക്ക് പണം നൽകാൻ അനുവദിക്കുന്ന സൂപ്പർ താങ്ക്‌സ് എന്ന പേരിലുള്ള ഫീച്ചറാണ് യുട്യൂബ് അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് മുതൽ 50 ഡോളർ വരെ ഒരു സമയം ഇത്തരത്തിൽ സംഭാവന നൽകാം. ഇതുവഴി ഒരു വീഡിയോ ക്രിയേറ്റ് ചെയ്യുന്നയാൾക്ക് അയാളുടെ വീഡിയോ ഇഷ്ടപ്പെട്ട വ്യക്തിയിൽ നിന്നു 150 രൂപ മുതൽ 3,370 രൂപ വരെ സമ്മാനമായി ലഭിക്കും. 

വീഡിയോ നിർമാതാക്കൾക്ക് മറുപടി നൽകാൻ കഴിയുന്ന കമന്റ് സെക്ഷനിൽ ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട യുട്യൂബേഴ്‌സുമായി നേരിട്ട് സംസാരിക്കാം. ഇതിനും സൂപ്പർ താങ്ക്‌സ് ഫീച്ചർ സഹായിക്കും. 68 രാജ്യങ്ങളിൽ ഈ ഫീച്ചർ ലഭ്യമാണ്, ഇത് യുട്യൂബ് പാർട്‌ണേഴ്‌സ് പ്രോഗ്രാമുകളിൽ യോഗ്യരായവരിലേക്ക് വ്യാപിപ്പിക്കാനാണ് യുട്യൂബിന്റെ നീക്കം. 

ക്രിയേറ്റേഴ്‌സിന് ഒരു പുതിയ വരുമാന സ്രോതസ്സിലേക്ക് പ്രവേശനം നൽകുമ്പോൾ ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട ചാനലുകളെ പിന്തുണയ്ക്കാൻ സൂപ്പർ താങ്ക് പ്രാപ്തമാക്കുന്നുവെന്ന് യൂട്യൂബ് വ്യക്തമാക്കി. 2021ൽ സൂപ്പർ ചാറ്റ്, 2019 ൽ സൂപ്പർ സ്റ്റിക്കറുകൾ എന്നിവ പോലുള്ള ഫീച്ചറുകൾ നേരത്തെ യുട്യൂബ് അവതരിപ്പിച്ചിരുന്നു. ചാനൽ മെമ്പർഷിപ്പുകളിലൂടെ എക്‌സ്‌ക്ലൂസീവ് കമന്റുകൾക്കായി പണം നൽകാനും ആരാധകരെ യുട്യൂബ് അനുവദിക്കുന്നു. 

കമന്റ് വിഭാഗത്തിന് മുകളിൽ അഭിപ്രായങ്ങൾ പിൻ ചെയ്യുന്നതിന് കാഴ്ചക്കാരെയും അനുവദിക്കും. ലൈവ് സ്ട്രീം ചെയ്യുന്ന സൂപ്പർ ചാറ്റ് വീഡിയോയിൽ സൂപ്പർ ചാറ്റുകൾക്കായി പണമടയ്ക്കാനും സംവിധാനമുണ്ട്. ചില യുട്യൂബേഴ്‌സിന് സൂപ്പർ താങ്ക്സിലേക്ക് നേരത്തേ ആക്‌സസ്സ് നൽകിയിട്ടുണ്ടെന്നും ഈ വർഷം അവസാനം എല്ലാ ഉപയോക്താക്കൾക്കും ഈ സവിശേഷത ലഭ്യമാക്കുമെന്നും യൂട്യൂബ് പറയുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com