വാട്സ്ആപ്പിനുള്ള 'ഇന്ത്യൻ' മറുപടി, 'സന്ദേശ്'; പ്ലേസ്റ്റോറിലും ആപ്‌സ്റ്റോറിലും ലഭിക്കും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st July 2021 01:34 PM  |  

Last Updated: 31st July 2021 01:34 PM  |   A+A-   |  

sandes_app

സ്ക്രീൻഷോട്ട്

 

ന്യൂഡൽഹി: വാട്സ്ആപ്പിന് ബദലായി ഇന്ത്യയുടെ സ്വന്തം ആപ്പ് അവതരിപ്പിച്ച് കേന്ദ്രസർക്കാർ. 'സന്ദേശ്' എന്ന ഇൻസ്റ്റന്റ് മെസേജ് പ്ലാറ്റ്‌ഫോം പ്രവർത്തനം ആരംഭിച്ചതായി ഇലക്ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ലോക്‌സഭയിൽ പറഞ്ഞു. ഗവൺമെന്റിന്റെ ഐടി വിഭാഗമായ നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. 

പ്ലേസ്റ്റോറിലും ആപ്‌സ്റ്റോറിലും സന്ദേശ് ലഭ്യമാണ്. മൊബൈൽ നമ്പറോ ഇ–മെയിൽ ഐഡിയോ ഉപയോഗിച്ച് ആപ്പിൽ രജിസ്റ്റർ ചെയ്യാനാകും. വ്യക്തിഗത, ഗ്രൂപ്പ് മെസേജുകളും ഫയലുകളും അയക്കാനും ഓഡിയോ– വിഡിയോ കോളുകൾക്കും സന്ദേശ് ഉപയോ​ഗിക്കാം. സർക്കാർ ജീവനക്കാർക്കും സർക്കാരുമായി ബന്ധപ്പെട്ട ഏജൻസികൾക്കുമിടയിൽ നിലവിൽ ആപ്പ് ഉപയോഗിക്കുന്നുണ്ട്.