ഇന്ധന വിലയിലെ തീവെട്ടിക്കൊള്ള തുടരുന്നു; പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയും കൂടി

ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല 95.14 രൂ​പ​യും ഡീ​സ​ൽ വി​ല 90.55 രൂ​പ​യു​മാ​യി
ഫയൽ ചിത്രം
ഫയൽ ചിത്രം

കൊ​ച്ചി: രാ​ജ്യ​ത്തെ ഇ​ന്ധ​ന​വി​ലയിൽ കു​തി​പ്പ് തു​ട​രു​ന്നു. ഇ​ന്ന് പെ​ട്രോ​ളി​ന് 27 പൈ​സ​യും ഡീ​സ​ലി​ന് 30 പൈ​സ​യും വ​ർ​ധി​ച്ചു. ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല 95.14 രൂ​പ​യും ഡീ​സ​ൽ വി​ല 90.55 രൂ​പ​യു​മാ​യി. 

തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ വി​ല 96.74 രൂ​പ​യിലേക്ക് എത്തി. ഡീ​സ​ൽ വി​ല 92.04 രൂ​പ​യാ​യി. ഈ രീതിയിൽ വർധന തുടർന്നാൽ സം​സ്ഥാ​ന​ത്തും പെ​ട്രോ​ൾ വി​ല ഉ​ട​ൻ സെ​ഞ്ചു​റി​യ​ടി​ക്കും.

കേ​ര​ള​മ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ജ്യ​ത്തെ ഇ​ന്ധ​ന​വി​ല വീ​ണ്ടും ഉ​യ​ർ​ന്ന് തു​ട​ങ്ങി​യ​ത്. ഇന്ധനവിലയിലെ തീവെട്ടിക്കൊള്ളക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോഴും കേ​ന്ദ്ര സ​ർ​ക്കാ​ർ മൗ​നം പാ​ലി​ക്കു​ക​യാ​ണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com