ഇന്ധന വില ഇന്നും കൂട്ടി; തിരുവനന്തപുരത്ത് 97 രൂപ പിന്നിട്ട് പെട്രോൾ വില

ഇത് 20ാം തവണയാണ് 36 ദിവസത്തിന് ഇടയിൽ വില വർധിപ്പിക്കുന്നത്
ഫയൽ ചിത്രം
ഫയൽ ചിത്രം

കൊച്ചി: രാജ്യത്ത് ഇന്ധന വില ഇന്നും വർധിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. ഇത് 20ാം തവണയാണ് 36 ദിവസത്തിന് ഇടയിൽ വില വർധിപ്പിക്കുന്നത്. 

95 രൂപ 13 പൈസയാണ് കൊച്ചിയിൽ പെട്രോൾ വില. ഡീസൽ വില 91 രൂപ 58 പൈസയും. കോഴിക്കോട് പെട്രോളിന് 95 രൂപ 38 പൈസയും ഡീസലിന് 90 രൂപ 73 പൈസയുമായി. 97 രൂപ എട്ട് പൈസയാണ് തിരുവനന്തപുരത്തെ പെട്രോൾ വില. ഡീസൽ വില 92 രൂപ 31 പൈസയും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com