നെഫ്റ്റ്, ആര്‍ടിജിഎസ് സംവിധാനം ഉപയോഗിച്ചും നികുതി അടയ്ക്കാം, മൊബൈല്‍ ആപ്പ്; പുതിയ ഇ-ഫയലിങ് പോര്‍ട്ടലുമായി ആദായനികുതി വകുപ്പ്, അറിയേണ്ടതെല്ലാം

നികുതിദായകര്‍ക്ക് എളുപ്പം റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയുംവിധമുള്ള ആദായനികുതി വകുപ്പിന്റെ പുതിയ ഇ-ഫയലിങ് പോര്‍ട്ടല്‍ ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: നികുതിദായകര്‍ക്ക് എളുപ്പം റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയുംവിധമുള്ള ആദായനികുതി വകുപ്പിന്റെ പുതിയ ഇ-ഫയലിങ് പോര്‍ട്ടല്‍ ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. പുതിയ മൊബൈല്‍ ആപ്പ് അടക്കം നിരവധി സേവനങ്ങളോടെയാണ് ആദായനികുതി വകുപ്പിന്റെ പരിഷ്‌കാരം. 

റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് മുന്‍പുള്ള ആദായനികുതി വിവരങ്ങള്‍, ഐടിആര്‍ ഫോം, സരള്‍ ആദായനികുതി സംവിധാനങ്ങള്‍ അടക്കം നിരവധി സേവനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാങ്കേതികവിദ്യയുടെ സഹായത്തോടെ നിരവധി ഫീച്ചറുകളാണ് പുതിയ പോര്‍ട്ടലില്‍ അവതരിപ്പിക്കുന്നത്. ഐടിആര്‍ ഫയലിങ്ങിന് പുറമേ നികുതിദായകരുടെ വിവിധ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനും കഴിയുന്നവിധമാണ് സംവിധാനം. 

പുതിയ ഫീച്ചറുകള്‍:

വേഗത്തില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയുംവിധം ലളിതമാണ്് എന്നതാണ് ഇതിന്റെ പ്രത്യേകത. മുന്‍പരിചയമില്ലാത്തവര്‍ക്കും എളുപ്പത്തില്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയുംം. റീഫണ്ട് വേഗത്തില്‍ കിട്ടുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ഇ-ഫയലിങ് പോര്‍ട്ടലിന് പുറമേ യാഥാര്‍ത്ഥ്യമാകുന്ന മൊബൈല്‍ ആപ്പ് വഴിയും ആദായനികുതി റിട്ടേണുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ചെയ്യാന്‍ സാധിക്കും. 

സര്‍വീസ് ചാര്‍ജ്ജും ഒന്നും ഈടാക്കാതെ തന്നെ ഇ-ഫയലിങ് നടത്താം. നികുതിദായകരുമായി സംവദിക്കുന്ന വിധത്തിലാണ് ഇതിന്റെ സാങ്കേതികവിദ്യ.

ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനമാണ് മറ്റൊരു ആകര്‍ഷണം. വിവിധ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനങ്ങളാണ് നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്നത്.  യുപിഐ, ക്രെഡിറ്റ് കാര്‍ഡ്, ആര്‍ടിജിഎസ്, നെഫ്റ്റ് തുടങ്ങിയ സംവിധാനങ്ങളാണ് ഒരുക്കിയത്. നേരത്തെ നെഫ്റ്റ്, ആര്‍ടിജിഎസ് എന്നി സംവിധാനങ്ങള്‍ ഉപയോഗിച്ച് നികുതി അടയ്ക്കാന്‍ സാധിക്കും. പുതിയ പേയ്‌മെന്റ് സംവിധാനം 18ന് പ്രാബല്യത്തില്‍ വരും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com