സ്വർണവില വീണ്ടും താഴ്ന്നു; രണ്ടാഴ്ചക്കിടെ പവന് ആയിരത്തിലധികം രൂപ കുറഞ്ഞു

ഒരു പവൻ സ്വർണത്തിന്റെ വില 36,000ൽ താഴെ എത്തി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: സ്വർണവില വീണ്ടും താഴ്ന്നു. ഒരു പവൻ സ്വർണത്തിന്റെ വില 36,000ൽ താഴെ എത്തി. പവന് 400 രൂപയാണ് കുറഞ്ഞത്. 35880 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ​ഗ്രാമിന് 50 രൂപ കുറഞ്ഞു. 4485 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില. തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തുകയാണ്.

ഈ മാസത്തിന്റെ തുടക്കത്തിൽ 36,880 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഘട്ടത്തിൽ 36,960 രൂപ രേഖപ്പെടുത്തി ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരുന്നു. പിന്നീട് വില താഴുന്നതാണ് കണ്ടത്. രണ്ടാഴ്ചക്കിടെ ആയിരം  രൂപയിലധികമാണ് കുറഞ്ഞത്.

ആഗോള സാമ്പത്തിക രംഗത്തെ മാറ്റങ്ങളുടെ പ്രതിഫലനങ്ങളാണ് സ്വര്‍ണ വിപണിയില്‍ ദൃശ്യമാവുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.യുഎസ് ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com