സത്യ നദെല്ലയ്ക്ക് പുതിയ ദൗത്യം; ഇനി മൈക്രോസോഫ്റ്റിന്റെ ചെയര്‍മാന്‍

ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും ഇന്ത്യന്‍ വംശജനുമായ സത്യ നദെല്ലയെ ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുത്തു
സത്യ നദെല്ല: പിടിഐ/ ഫയല്‍
സത്യ നദെല്ല: പിടിഐ/ ഫയല്‍

ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും ഇന്ത്യന്‍ വംശജനുമായ സത്യ നദെല്ലയെ ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുത്തു. ജോണ്‍ തോംസന്റെ പിന്‍ഗാമിയായാണ് 53 കാരനായ നദെല്ല ചെയര്‍മാനായി സ്ഥാനമേല്‍ക്കുന്നത്. 

ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ്വെയര്‍ നിര്‍മാതാക്കളായ മൈക്രോസോഫ്റ്റില്‍ ഏഴ് വര്‍ഷമാണ് സിഇഒയായി നദെല്ല പ്രവര്‍ത്തിച്ചത്. 2014 ലാണ് നദെല്ല സിഇഒയായി സ്ഥാനമേറ്റത്. നിലവിലെ ചെയര്‍മാന്‍ ജോണ്‍ തോംസനെ ലീഡ് ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടറായും നിയമിച്ചതായി മൈക്രോസോഫ്റ്റ് ബുധനാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

നദെല്ല സിഇഒ സ്ഥാനം ഏറ്റെടുത്തപ്പോഴാണ് ബില്‍ ഗേറ്റ്‌സ് കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചത്. ഇതോടെ മൈക്രോസോഫ്റ്റിലെ ബില്‍ ഗേറ്റ്‌സിന്റെ ജോലികള്‍ ഗണ്യമായി കുറക്കുകയും പകരമായി തോംസണെ ആ സ്ഥാനത്തേക്ക് നിയമിക്കുകയുമായിരുന്നു.

മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേര്‍ച്ചിങ് വിപണിയില്‍ പരാജയപ്പെട്ട കമ്പനിയെ മറ്റു വഴികളിലൂടെ രക്ഷിച്ചത് നദെല്ലയാണ്. ലിങ്ക്ഡ് ഇന്‍, നുവാന്‍സ് കമ്മ്യൂണിക്കേഷന്‍സ്, സെനിമാക്‌സ് തുടങ്ങി നിരവധി കമ്പനികളെ ഏറ്റെടുക്കാനും നദെല്ലയിലൂടെ മൈക്രോസോഫ്റ്റിന് സാധിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com