‘ഹെർ സർക്കിൾ’; സ്ത്രീകള്‍ക്കായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുമായി നിത അംബാനി  

സ്ത്രീകളുടെ ജീവിതം, ആരോഗ്യം, സാമ്പത്തികം, തൊഴിൽ തുടങ്ങിയ വിവിധ വിഷയങ്ങളായിരിക്കും ഹെർ സർക്കിളിന്റെ ഉള്ളടക്കം.
നിത അംബാനി
നിത അംബാനി

സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മുകേഷ് അംബാനിയുടെ ഭാര്യയും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സണുമായ നിത അംബാനി. വനിതാ ദിനത്തിനു മുന്നോടിയായാണ് ‘ഹെർ സർക്കിൾ’ (HerCircle.in) എന്ന പേരിലുള്ള പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. സ്ത്രീകളുടെ ജീവിതം, ആരോഗ്യം, സാമ്പത്തികം, തൊഴിൽ, വ്യക്തിത്വ വികസനം, സാമൂഹ്യ സേവനം, സൗന്ദര്യം, ഫാഷൻ, വിനോദം തുടങ്ങിയ വിവിധ വിഷയങ്ങളായിരിക്കും ഹെർ സർക്കിളിന്റെ ഉള്ളടക്കം.

സ്ത്രീകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനും പ്ലാറ്റ്ഫോം പ്രയോജനപ്രദമാകും. സ്ത്രീ ശാക്തീകരണമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് സ്ത്രീകൾക്ക് ആവശ്യമായ സകല വിവരങ്ങളും പങ്കുവയ്ക്കുന്ന ഹെർ സർക്കിൾ പ്ലാറ്റ്‌ഫോമിലേക്ക് രാജ്യത്തെ മുഴുവൻ വനിതകളെയും സ്വാഗതം ചെയ്ത് നിത അംബാനി പറഞ്ഞു.ആരോഗ്യം, വിദ്യാഭ്യാസം, സംരംഭകത്വം, ധനകാര്യം, ജീവകാരുണ്യം, നേതൃപാടവം എന്നീ വിഷയങ്ങളിലെ സംശയങ്ങൾ റിലയൻസ് വിദ​ഗ്ധർ ദൂരീകരിക്കും.

ഇംഗ്ലീഷിലാണ് നിലവിൽ വെബ്സൈറ്റ് ലഭിക്കുക. വൈകാതെ പ്രാദേശിക ഭാഷകളിലുള്ള വീഡിയോകളും ലഭ്യമാക്കുമെന്നാണ് വിവരം. ​ഗൂ​ഗിൾ പ്ലേ സ്റ്റോറിലും മൈ ജിയോ ആപ്പിലും ഹെർ സർക്കിൾ ലഭ്യമാണ്. ഡെസ്ക്ടോപ്പിലും മൊബൈലിലും ഉപയോ​ഗിക്കാവുന്ന ഈ പ്ലാറ്റ്ഫോമിൽ ഉപയോക്താക്കൾക്ക് സൗജന്യമായി രജിസ്റ്റർ ചെയ്യാനാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com