മാധ്യമപ്രവർത്തകർക്കും സ്വതന്ത്ര എഴുത്തുകാർക്കും പുതിയ തട്ടകവുമായി ഫേസ്ബുക്ക്; ന്യൂസ്‌ലെറ്റർ വഴി വായനക്കാരെ നേടാം 

സബ്‌സ്‌ക്രിപ്‌ഷനുകൾ വഴിയാണ് ന്യൂസ് ലെറ്ററിൽ എഴുതുന്നവർക്ക് പണം കണ്ടെത്താനാകുക
ഫയൽ ചിത്രം
ഫയൽ ചിത്രം

സ്വതന്ത്ര എഴുത്തുകാർക്കും മാധ്യമപ്രവർത്തകർക്കുമായി ന്യൂസ് ലെറ്റർ എന്ന പുതിയ പ്ലാറ്റ്ഫോമിന് തുടക്കമിട്ട് ഫേസ്ബുക്ക്. പുതിയ വായനക്കാരിലേക്ക് എത്തുന്നതിനും പണം സമ്പാദിക്കാനും എഴുത്തുകാരെയും പത്രപ്രവർത്തകരെയും സഹായിക്കുന്നതാണ് പുതിയ പ്ലാറ്റ്ഫോം. ന്യൂസ് ലെറ്റർ അടുത്ത മാസങ്ങളിൽ അമേരിക്കയിൽ തുടക്കം കുറിക്കുമെന്നാണ് റിപ്പോർട്ടുകൾ. 

ന്യൂസ്‌ലെറ്റർ നൽകുന്ന എഡിറ്റോറിയൽ സ്വാതന്ത്ര്യം മുന്നിൽകണ്ട് ഈയിടെ പല എഴുത്തുകാരും പ്ലാറ്റ്ഫോമിലേക്ക് എത്തുന്നുണ്ട്. നിലവിലെ പരസ്യത്തെ ആശ്രയിച്ചുള്ള  ബിസിനസ്സ് മോഡലുകളിൽ നിന്ന് വഴിതിരിയാനുള്ള ഒരു അവസരമാണ് ഇത് ഒരുക്കുന്നത്. 

സബ്‌സ്‌ക്രിപ്‌ഷനുകൾ വഴിയാണ് ന്യൂസ് ലെറ്ററിൽ എഴുതുന്നവർക്ക് പണം കണ്ടെത്താനാകുക.  ഈ പുതിയ പ്ലാറ്റ്ഫോം ഫേസ്ബുക്കിന്റെ മറ്റ് പേജുകളുമായി സംയോജിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇത് കണ്ടന്റ് സൃഷ്ടാക്കൾക്ക് വായനക്കാരുമായി ഇടപഴകുന്നതിന് ഗ്രൂപ്പുകൾ സൃഷ്ടിക്കാനും അവസരമൊരുക്കും.  സബ്സ്റ്റാക്ക്, മീഡിയം, ട്വിറ്ററിന്റെ റെവ്യൂ തുടങ്ങിയ പ്ലാറ്റ്ഫോമുകളുമായാണ് ന്യൂസ് ലെറ്ററിന്റെ മത്സരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com