സ്വര്‍ണ വില കുറഞ്ഞു, പവന് 33,680 രൂപ

സ്വര്‍ണ വില കുറഞ്ഞു, പവന് 33,680 രൂപ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 33,680 രൂപ.

ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 4210 രൂപയായി. ഇന്നലെ 4220 രൂപ ആയിരുന്നു വില.

അഞ്ചു ദിവസം തുടര്‍ച്ചയായി മാറ്റമില്ലാതെ നിന്ന സ്വര്‍ണ വില ഇന്നലെ വര്‍ധിച്ചിരുന്നു. ഗ്രാമിന് ഇരുപതു രൂപയാണ് ഇന്നലെ കൂടിയത്. 

കഴിഞ്ഞ ഏതാനും ആഴ്ചകളായി കൂടിയും കുറഞ്ഞും ചാഞ്ചാട്ടത്തിലാണ് സ്വര്‍ണ വില. ഇതു തുടരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com