5000 ആപ്പുകള്‍, ആയിരം വീഡിയോ സ്ട്രീമിങ്ങുകള്‍, ഏത് കോണില്‍ നിന്നും വ്യക്തമായി കാണാം; നാല് തദ്ദേശീയ ആന്‍ഡ്രോയിഡ് ടെലിവിഷനുകള്‍ അവതരിപ്പിച്ച് ഐടെല്‍, വില 16,990 രൂപ മുതല്‍

ടെലിവിഷന്‍ രംഗത്ത് പുതിയ നവ്യാനുഭവങ്ങള്‍ പകരാന്‍ ലക്ഷ്യമിട്ട് ആന്‍ഡ്രോയിഡ് ടെലിവിഷന്റെ പുതിയ നാലു മോഡലുകള്‍ അവതരിപ്പിച്ച് ഐടെല്‍ കമ്പനി
ഐടെല്‍ പുറത്തിറക്കിയ ആന്‍ഡ്രോയിഡ് ടെലിവിഷന്‍
ഐടെല്‍ പുറത്തിറക്കിയ ആന്‍ഡ്രോയിഡ് ടെലിവിഷന്‍

ന്യൂഡല്‍ഹി: ടെലിവിഷന്‍ രംഗത്ത് പുതിയ നവ്യാനുഭവങ്ങള്‍ പകരാന്‍ ലക്ഷ്യമിട്ട് ആന്‍ഡ്രോയിഡ് ടെലിവിഷന്റെ പുതിയ നാലു മോഡലുകള്‍ അവതരിപ്പിച്ച് ഐടെല്‍ കമ്പനി. ജി- സീരിസില്‍ തദ്ദേശീയമായി നിര്‍മ്മിച്ച ടെലിവിഷനുകള്‍ക്ക് 16,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

വിനോദരംഗത്ത് പുതിയ നവ്യാനുഭവം പകര്‍ന്ന് നല്‍കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ടെലിവിഷനുകള്‍ അവതരിപ്പിച്ചതെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. 5000 ആപ്പുകളുടെയും ആയിരത്തില്‍പ്പരം സ്ട്രീമിങ് ആപ്പുകളുടെയും സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുന്നവിധമാണ് ഇതിന്റെ സാങ്കേതികവിദ്യ. രണ്ടു കാറ്റഗറിയിലായാണ് ടെലിവിഷനുകള്‍ അവതരിപ്പിച്ചത്. 32 ഇഞ്ച് മുതല്‍ 55 ഇഞ്ച് വരെ വിവിധ വലിപ്പത്തിലുള്ള ടെലിവിഷനുകളാണ് വിപണിയില്‍ എത്തിച്ചത്.

ഡിസ്‌പ്ലേയ്ക്കും സൗണ്ടിനും കൂടുതല്‍ പ്രാധാന്യം നല്‍കി കാഴ്ചക്കാര്‍ക്ക് പുതിയ ദൃശ്യാനുഭവം പകരുന്നതാണ് പുതിയ ടെലിവിഷനുകള്‍ എന്ന് കമ്പനി അറിയിച്ചു.400 നിറ്റ്‌സ് ബ്രൈറ്റ്‌നസ്, ഫ്രെയിംലെസ് ഡിസൈന്‍, ഡോള്‍ബിയോട് കൂടിയ 24ഡബ്ല്യൂ സ്റ്റീരിയോ സൗണ്ട് തുടങ്ങി അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ടെലിവിഷന്‍ രൂപകല്‍പ്പന ചെയ്തത്. 170 ഡിഗ്രി ആഗിളിലും ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കുന്നത് നവ്യാനുഭവമാകും.

ഒരു ജിബി റാമും എട്ട് ജിബി സ്റ്റോറേജ് ശേഷിയുമാണ് ടെലിവിഷനുകള്‍ക്ക് ഉള്ളത്.ഗൂഗിള്‍ പ്ലേ വഴി ഇഷ്ടപ്പെട്ട ആപ്പുകള്‍ ലഭ്യമാക്കാനുള്ള സൗകര്യവും ഇതിന്റെ പ്രത്യേകതയാണ്. 32 ഇഞ്ച് ടെലിവിഷന് 16999 രൂപയാണ് വില. 43 ഇഞ്ചിന് 28,499 രൂപ വരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com