ഇടയ്ക്കിടെ ബാറ്ററി ചാര്‍ജ് ചെയ്യുന്ന ബുദ്ധിമുട്ട് ഒഴിവാക്കാം, മൂന്ന് ടാബ് ലെറ്റുകള്‍ അവതരിപ്പിച്ച് ലാവ; വില പതിനായിരത്തില്‍ താഴെ 

വിദ്യാര്‍ഥികളുടെ പഠനം സുഗമമാക്കാന്‍ ലക്ഷ്യമിട്ട് തദ്ദേശീയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ലാവ മൂന്ന് ടാബ്‌ലെറ്റുകള്‍ വിപണിയില്‍ അവതരിപ്പിച്ചു
ലാവ
ലാവ

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ പോകാതെ കുട്ടികളെല്ലാം ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് മുന്നിലാണ്. വിദ്യാര്‍ഥികളുടെ പഠനം സുഗമമാക്കാന്‍ ലക്ഷ്യമിട്ട് തദ്ദേശീയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ലാവ മൂന്ന് ടാബ്‌ലെറ്റുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. എല്ലാവിധ അത്യാധുനിക സേവനങ്ങള്‍ ലഭ്യമാക്കുന്ന ടാബ്‌ലെറ്റുകളുടെ വില ആരംഭിക്കുന്നത് 9499 രൂപയ്ക്കാണ്.

ലാവ മാഗ്നം എക്‌സ്എല്‍, ലാവ ഓറ, ലാവ ഐവറി എന്നി മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. യഥാക്രമം 15,499,12,999, 9499 എന്നിങ്ങനെയാണ് ഈ മോഡലുകളുടെ വില. ഓണ്‍ലൈന്‍ ഷോപ്പിങ് സ്ഥാപനമായ ഫഌപ്പ്കാര്‍ട്ട് വഴി മാത്രമേ ഇവ വാങ്ങാന്‍ സാധിക്കൂ. വീട്ടിലിരുന്നുള്ള ഓണ്‍ലൈന്‍ പഠനം സുഗമമാക്കാന്‍ മെച്ചപ്പെട്ട ബാറ്ററി സപ്പോര്‍ട്ടാണ് കമ്പനി അവകാശപ്പെടുന്നത്. ഇടയ്ക്കിടെ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കി പഠനം മുന്നോട്ടുപോകാന്‍ സാധിക്കുമെന്ന് ലാവയുടെ പ്രസ്താവനയില്‍ പറയുന്നു.

ലാവ മാഗ്നം എക്‌സ്എല്‍ 10.1 ഇഞ്ച് ഡിസ്‌പ്ലേയിലാണ് അവതരിപ്പിച്ചത്. 6100എംഎഎച്ച് ബാറ്ററിയാണ് ഇതിന് കരുത്തുപകരുക. 390 നിറ്റ്‌സ് ബ്രൈറ്റ്‌നെസ്, 2 എംപി ക്യാമറ, അഞ്ച് എംപി റിയര്‍ ക്യാമറ തുടങ്ങി അത്യാധുനിക സംവിധാനങ്ങള്‍ അടങ്ങുന്നതാണ് ടാബ്‌ലെറ്റ്. 32 ജിബിയാണ് ഇന്റേണല്‍ സ്റ്റോറേജ്. ഇത് 256 വരെ നീട്ടാന്‍ സാധിക്കും.

ലാവ ഓറയ്ക്ക് എട്ട് ഇഞ്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. 5100എംഎഎച്ച് ബാറ്ററിയാണ് കരുത്തുപകരുക. ലാവ ഐവറി ഏഴ് ഇഞ്ച് ഡിസ്‌പ്ലേയിലാണ് അവതരിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com