ആന്‍ഡ്രോയിഡ് ആപ്പുകള്‍ പണിമുടക്കി; ജി-മെയിലിന് ഡെസ്‌ക് ടോപ്പ് വേര്‍ഷന്‍ ഉപയോഗിക്കുക; പ്രശ്‌നം പരിഹരിക്കുമെന്ന് ഗൂഗിള്‍ 

ലോകമൊട്ടാകെ ആന്‍ഡ്രോയിഡ് ആപ്പുകളില്‍ തകരാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ലോകമൊട്ടാകെ ആന്‍ഡ്രോയിഡ് ആപ്പുകളില്‍ തകരാര്‍. ആന്‍ഡ്രോയിഡ് ഫോണുകളിലെ ആപ്പുകള്‍ പണിമുടക്കിയതുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നതായി പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ അറിയിച്ചു.

ജി-മെയില്‍ ആന്‍ഡ്രോയിഡ് ആപ്പിലാണ് മുഖ്യമായി പ്രശ്‌നം നിലനില്‍ക്കുന്നത്. പ്രശ്‌നം പരിഹരിക്കുന്നത് വരെ ഡെസ്‌ക്‌ടോപ്പ് വേര്‍ഷന്‍ ഉപയോഗിക്കാനാണ് ഗൂഗിള്‍ നിര്‍ദേശിക്കുന്നത്. 

'നിരവധി ഉപഭോക്താക്കള്‍ക്ക് ജി-മെയില്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ല എന്ന് അറിയുന്നു. ഭാവിയില്‍ അപ്‌ഡേറ്റ് നല്‍കി പ്രശ്‌നം പരിഹരിക്കും'- ഗൂഗിള്‍ അറിയിച്ചു. ജി-മെയില്‍ ആന്‍ഡ്രോയിഡ് ആപ്പിന് പകരം താത്ക്കാലികമായി ജി-മെയിലിന്റെ ഡെസ്‌ക്‌ടോപ്പ് വേര്‍ഷന്‍ ഉപയോഗിക്കാനും ഗൂഗിള്‍ നിര്‍ദേശിച്ചു. 

സാംസങ് ഫോണുകളിലും സമാനമായ പ്രശ്‌നം കാണുന്നുണ്ട്. വെബ് വ്യൂ അപ്‌ഡേറ്റ് നീക്കം ചെയ്ത് ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യാനാണ് സാംസങ് നിര്‍ദേശിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com