സുപ്രീം കോടതി/ ഫയല്‍ ചിത്രം
സുപ്രീം കോടതി/ ഫയല്‍ ചിത്രം

മോറട്ടോറിയം കേസ് : സുപ്രീംകോടതി വിധി ഇന്ന്

പലിശ കൂടി ഒഴിവാക്കിയാൽ ബാങ്കുകൾ പ്രതിസന്ധിയിലാകും എന്നതായിരുന്നു കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും വ്യക്തമാക്കിയത്

ന്യൂഡൽഹി : മോറട്ടോറിയം കേസിൽ സുപ്രീംകോടതി ഇന്ന് വിധി  പ്രസ്താവിക്കും. ലോക്ഡൗണ്‍ കാലത്ത് ബാങ്ക് വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കെ പലിശയും പിഴപ്പലിശയും ഈടാക്കിയത് ചോദ്യം ചെയ്തുള്ള കേസിലാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവിക്കുക.

കോടതി നിര്‍ദ്ദേശം അനുസരിച്ച് പിഴപ്പലിശ ഒഴിവാക്കാൻ കേന്ദ്രം തീരുമാനിക്കുകയും പിഴപ്പലിശ ഒഴിവാക്കാനുള്ള മാര്‍ഗ്ഗരേഖ പുറത്തിറക്കുകയും ചെയ്തിരുന്നു. പക്ഷെ, പലിശ ഒഴിവാക്കാനാകില്ല എന്നതായിരുന്നു നിലപാട്. പലിശ കൂടി ഒഴിവാക്കിയാൽ ബാങ്കുകൾ പ്രതിസന്ധിയിലാകും എന്നതായിരുന്നു കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും വ്യക്തമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com