ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിപണി തിരിച്ചുപിടിക്കാന്‍ എല്‍ജി; പുതിയ മോഡലുകള്‍, നിരവധി ഫീച്ചറുകള്‍ 

ഇന്ത്യയിലെ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിപണനരംഗത്ത് കടന്ന് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങി  ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍ജി
പുതിയ മോഡല്‍ സ്മാര്‍ട്ട്‌ഫോണുമായി എല്‍ജി
പുതിയ മോഡല്‍ സ്മാര്‍ട്ട്‌ഫോണുമായി എല്‍ജി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിപണനരംഗത്ത് കടന്ന് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങി  ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍ജി. ക്വാഡ് റിയര്‍ ക്യാമറ, 4000 എംഎഎച്ച് ബാറ്ററി അടക്കമുള്ള അത്യാധുനിക സൗകര്യങ്ങള്‍ അടങ്ങിയ സ്മാര്‍ട്ട്‌ഫോണാണ് വിപണിയില്‍ എത്തിച്ചത്.

കെ 42 എന്ന പേരിലുള്ള മോഡലിന് 10990 രൂപയാണ് വില. 3 ജിബി റാം, 64 ജിബി സ്റ്റോറേജ് കപാസിറ്റി തുടങ്ങിയവയാണ് മോഡലിന്റെ മറ്റു പ്രത്യേകതകള്‍. രണ്ടു വര്‍ഷത്തെ വാറണ്ടിയാണ് മറ്റൊരു ആകര്‍ഷണം. കൂടാതെ സൗജന്യമായി ഒറ്റത്തവണ സ്‌ക്രീന്‍ മാറ്റിനല്‍കുന്നതുമാണ്.

ഗൂഗിള്‍ അസിസ്റ്റന്റ് ബട്ടണോടെയാണ് ഫോണ്‍ വിപണിയില്‍ എത്തിച്ചത്. ഒറ്റ തവണ അമര്‍ത്തുമ്പോള്‍ തന്നെ ഗൂഗിള്‍ അസിസ്റ്റന്റ് സേവനം ലഭിക്കും. ക്വാഡ് റിയര്‍ ക്യാമറയില്‍ 13 എംപി പ്രൈമറി സെന്‍സറും അഞ്ച് എംപി സെക്കന്‍ഡറി സെന്‍സറുമാണ് ക്രമീകരിച്ചിരിക്കുന്നത്. വിപുലമായ നിലയില്‍ ചിത്രങ്ങള്‍ എടുക്കാന്‍ ഇത് സഹായിക്കും.6.6 ഇഞ്ച് എച്ചഡി ഡിസ്‌പ്ലേ, എട്ട് എംപി സെല്‍ഫി ക്യാമറ സെന്‍സര്‍ എന്നിവയാണ് മറ്റു ഫീച്ചറുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com