മോട്ടോര്‍ വാഹന ചട്ടത്തില്‍ ഭേദഗതി; ഉടമ മരിച്ചാല്‍ വാഹനം നോമിനിക്ക് 

മോട്ടോര്‍ വാഹന ചട്ടത്തില്‍ ഭേദഗതി; ഉടമ മരിച്ചാല്‍ വാഹനം നോമിനിക്ക് 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഉടമയുടെ മരണത്തിനു ശേഷം വാഹനം നോമിനിയുടെ പേരിലേക്കു മാറ്റാവുന്ന വിധത്തില്‍ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി. പുതിയ ചട്ടം അനുസരിച്ച് രജിസ്‌ട്രേഷന്‍ സമയത്ത് ഉടമയ്ക്ക് നോമിനിയെ നിര്‍ദേശിക്കാനാവും. നേരത്തെ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് ഓണ്‍ലൈനിലൂടെ നോമിനിയെ ചേര്‍ക്കാനും അവസരമുണ്ട്.

നോമിനിയെ ഐഡന്റിറ്റി പ്രൂഫ് രജിസ്‌ട്രേഷന്‍ സമയത്ത് ഉടമ ഹാജരാക്കണമെന്ന് ചട്ടങ്ങളില്‍ പറയുന്നു. ഉടമ മരിക്കുന്ന പക്ഷം നോമിനിയുടെ പേരിലേക്ക് രജിസ്‌ട്രേഷന്‍ മാറുമെന്നാണ് ചട്ടം വ്യക്തമാക്കുന്നത്. മുപ്പതു ദിവസത്തിനകം മരണ വിവരം മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണമെന്നും ചട്ടത്തിലുണ്ട്. 

ഒരിക്കല്‍ നിര്‍ദേശിച്ച നോമിനിയെ ഉടമയ്ക്കു പിന്നീടു മാറ്റാനാവും. വിവാഹ മോചനം, ഭാഗം പിരിയല്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ഇത്തരത്തില്‍ നോമിനിയ മാറ്റാനാവും.

നോമിനിയെ നിര്‍ദേശിക്കാത്ത സാഹചര്യത്തില്‍ നിയമപരമായ പിന്‍ഗാമിയുടെ പേരിലേക്കു വാഹനം മാറ്റുന്നതിനും പുതിയ ചട്ടത്തില്‍ വ്യവസ്ഥയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com