നാലാം ദിവസവും മുകളിലേക്ക് തന്നെ, പെട്രോളിന് 28 പൈസയും ഡീസലിന് 33 പൈസയും കൂട്ടി

തിരുവനന്തപുരത്ത് പെട്രോൾ വില 93 കടന്ന് കുതിക്കുകയാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി; തുടർച്ചയായ നാലാം ദിവസവും രാജ്യത്ത് ഇന്ധന വില കൂടി. പെട്രോളിന് 28 പൈസയും ഡീസലിന് 33 പൈസയും കൂടി. ഇതോടെ കൊച്ചിയിലെ പെട്രോൾ വില 91.37 രൂപയും ഡീസലിന് 86.14 രൂപയുമായി ഉയർന്നു. തിരുവനന്തപുരത്ത് പെട്രോൾ വില 93 കടന്ന് കുതിക്കുകയാണ്. 

93.23 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്റെ വില. ഡിസലിന് 86.14 രൂപ നൽകണം. കോഴിക്കോട് 91 രൂപ 64 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ വാങ്ങാന്‍ 87 രൂപ 03 പൈസയും നല്‍കണം. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വര്‍ധിപ്പിച്ചു തുടങ്ങിയത്. 18 ദിവസത്തിന് ശേഷം ആദ്യമായാണ് ചൊവ്വാഴ്ട പെട്രോള്‍, ഡീസല്‍ വിലയിൽ വർധനവുണ്ടായത്. വരും ദിവസങ്ങളും ഇന്ഢന വില വർധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com