സ്വര്‍ണ വില വീണ്ടും കൂടി, ഈ മാസത്തെ ഉയര്‍ന്ന നിലയില്‍

സ്വര്‍ണ വില വീണ്ടും കൂടി, ഈ മാസത്തെ ഉയര്‍ന്ന നിലയില്‍
ചിത്രം: എ സനേഷ്‌
ചിത്രം: എ സനേഷ്‌

കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിനവും സം്സ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. 35,680 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഗ്രാം വില പത്തു രൂപ വര്‍ധിച്ച് 4460്ല്‍ എത്തി.

തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ കഴിഞ്ഞ ദിവസം മുതലാണ് വര്‍ധന ആരംഭിച്ചത്. കഴിഞ്ഞമാസത്തിന്റെ തുടക്കത്തിലാണ് സമീപ ദിവസങ്ങളിലെ കുറഞ്ഞ വില രേഖപ്പെടുത്തിയത്. 33,320 രൂപയായിരുന്നു വില. കോവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് രാജ്യാന്തര സമ്പദ് വിപണിയിലുണ്ടായ തകര്‍ച്ച സ്വര്‍ണ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com